Criticized | സിപിഎമിന്റെ തണലില്‍ വളരുന്നത് ക്വടേഷന്‍ സംഘങ്ങളെന്ന് റിജില്‍ മാക്കുറ്റി
പയ്യന്നൂര്‍: (KVARTHA) പയ്യന്നൂരില്‍ കെ എസ് യു ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കെ പി സജിത്ത് ലാല്‍ അനുസ്മരണ റാലിയും പൊതുസമ്മേളനവും നടത്തി. കള്ളക്കടത്തിനും അക്രമങ്ങള്‍ക്കും എല്ലാവിധ പിന്തുണ കൊടുക്കുകയും അതിന്റെ തണലില്‍ വളരാന്‍ ശ്രമിക്കുകയും ചെയ്യുന്ന പാര്‍ടിയായി സിപിഎം അധഃപതിച്ചെന്ന് കെ പി സി സി മെമ്പര്‍ റിജില്‍ മാക്കുറ്റി പറഞ്ഞു.
കെ എസ് യു കണ്ണൂര്‍ ജില്ലാ കമിറ്റി പയ്യന്നൂരില്‍ നടത്തിയ കെ പി സജിത്ത് ലാല്‍ അനുസ്മരണ റാലിയുടെ സമാപന പൊതുസമ്മേളനം ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എസ് യു കണ്ണൂര്‍ ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമ്പോള്‍ സജിത്ത് ലാല്‍ അടക്കം നിരവധി രക്തസാക്ഷികളുടെ ത്യാഗങ്ങളുടെ കൂടി ഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
പെരുമ്പ ജന്‍ക്ഷനില്‍ നിന്നും ആരംഭിച്ച ആയിരങ്ങള്‍ അണിനിരണ വിദ്യാര്‍ഥി റാലി കെ എസ് യു സംസ്ഥാന ജെനറല്‍ സെക്രടറി പി സനൂജ് ജില്ലാ പ്രസിഡന്റ് എം സി അതുലിന് പതാക കൈമാറി ഉദ് ഘാടനം ചെയ്തു. പഴയ ബസ്റ്റാന്‍ഡില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് എംസി അതുല്‍ അധ്യക്ഷത വഹിച്ചു.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, സംസ്ഥാന സമിതി അംഗം ആദര്‍ശ് മാങ്ങാട്ടിടം, ആകാശ് ഭാസ്‌കരന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, മുഹമ്മദ് റാഹിബ്, ജോസഫ് തലക്കല്‍, അലക്‌സ് ബെന്നി, കാവ്യ കെ, രാഗേഷ് ബാലന്‍, അമല്‍ തോമസ്, അര്‍ജുന്‍ കോറോം, അബിന്‍ വടക്കേക്കര എന്നിവര്‍ നേതൃത്വം നല്‍കി.