SWISS-TOWER 24/07/2023

കൂ­ടു­തല്‍ വ­കു­പ്പു­ക­ള്‍ സേ­വ­നാ­വകാ­ശ നി­യ­മ പ­രി­ധി­യി­ലേക്ക്

 


ADVERTISEMENT

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കൂടുതല്‍ വകുപ്പുകള്‍ സേവനാവകാശ നിയമത്തില്‍ ഉള്‍പെടുത്തുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ എങ്ങനെ എപ്പോള്‍ എവിടെ നിന്ന് കിട്ടും എന്ന് ജനങ്ങള്‍ക്ക് അറിയാന്‍ പ്രത്യേക ഡയരക്ടറി ഇറക്കും. സേവനാവകാശം നടപ്പാക്കുമ്പോള്‍ സാങ്കേതിക പ്രശ്‌നംമൂലം ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരി­ക്കും.

ആദ്യഘട്ടില്‍ 29 വകുപ്പുകളിലാണ് സേവനാവകാശം നടപ്പാക്കുന്നത്. 17 വകുപ്പുകളില്‍ നിലവില്‍ നിയമം നടപ്പാക്കികഴിഞ്ഞു. ബാക്കിയുള്ള വകുപ്പുകളില്‍ മേയ്മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയി­ച്ചു.

വര്‍ക്കല കഹാര്‍, ആര്‍. സെല്‍വരാജ്, ബെന്നി ബെഹന്നാല്‍, കെ.എന്‍.എ ഖാദര്‍, സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, സി.പി മുഹമ്മദ്, ഐഷാ പോറ്റി, പി.സി ജോര്‍ജ്, ബാബു എം പാലിശ്ശേരി, എം. ഹംസ്, പി. ഉബൈദുള്ള, കെ.കെ ജയചന്ദ്രന്‍. കെ. കുഞ്ഞിരാമന്‍ ഉദുമ, കെ. ശിവദാസന്‍ നായര്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സേവനാവകാശ നിയമപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കുന്നില്ലെങ്കില്‍ പ്രതിദിനം 250 രൂപമുതല്‍ 5000 രൂപവരെ പിഴ ഈടാക്കും.

കൂ­ടു­തല്‍ വ­കു­പ്പു­ക­ള്‍ സേ­വ­നാ­വകാ­ശ നി­യ­മ പ­രി­ധി­യി­ലേക്ക്കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ബാങ്കില്‍ പോകാതെ തന്നെ ലഭ്യമാക്കുന്നതിന് മൈക്രോ എ.ടി.എം സംവിധാനം നടപ്പാക്കുമെന്നും കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, ഇ പി ജയരാജന്‍, കെ. രാധാകൃഷ്ണന്‍, കെ.വി വിജയദാസ് എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

Keywords: Kerala, News, Thiruvananthapuram, Malayalam Vartha, Minister, Oommen Chandy, Right to Service act will expand to more Departments, Kerala Vartha, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia