SWISS-TOWER 24/07/2023

ന്യൂനപക്ഷങ്ങളെ തള്ളി സിപിഐയുടെ ഭൂരിപക്ഷ പ്രീണന ശ്രമം: കൂട്ടുനില്‍ക്കില്ലെന്ന് ഇസ്മായീല്‍ പക്ഷം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27/07/2015) സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ തള്ളിപ്പറഞ്ഞു ഭൂരിപക്ഷ സമുദായത്തെ അടുപ്പിക്കാന്‍ സിപിഐയിലെ ഒരു വിഭാഗം ശ്രമിക്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ കാലങ്ങളായി തുടരുന്ന ന്യൂനപക്ഷ അനുകൂല നിലപാടുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

കേന്ദ്ര കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കെ ഇ ഇസ്മായീലിന്റെ നേതൃത്വത്തിലുള്ള വിഭാഗം രണ്ടും കല്‍പ്പിച്ചു പൊരുതാനുള്ള നീക്കത്തിലാണ്. ബിജെപിയുടെ വളര്‍ച്ച തടയാനെന്ന പേരില്‍ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമം പാര്‍ട്ടിയുടെ ഇടതു- മതേതര സ്വഭാവത്തെ തകര്‍ക്കുമെന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും നീക്കമുണ്ട്.

കേരളത്തിലെ ഇടതുപക്ഷം ന്യൂനപക്ഷങ്ങളെ വഴിവിട്ടു പിന്തുണയ്ക്കുന്നുവെന്ന തോന്നല്‍ ഭൂരിപക്ഷ സമുദായത്തിന് ഉണ്ടെന്നും അതു മാറ്റേണ്ടതുണ്ടെന്നും കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെ ഞായറാഴ്ച ചേര്‍ന്ന നേതൃയോഗം, കാനത്തിന്റെ ഈ നിലപാടിനു പൂര്‍ണ പിന്തുണ നല്‍കിയെന്ന മട്ടില്‍ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

എന്നാല്‍ തലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് കാനം വിഭാഗം ഏകപക്ഷീയമായ വാര്‍ത്ത വരുത്തിക്കുകയായിരുന്നുവെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. അങ്ങനെ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിച്ച് ഇടതുപക്ഷത്തിന്റെ മതേതര സ്വഭാവം നശിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ആരും ആര്‍ക്കും ബ്ലാങ്ക് ചെക്ക് പിന്തുണയൊന്നും നല്‍കിയിട്ടില്ലെന്നു സംസ്ഥാന നേതൃത്വത്തിലെ പ്രമുഖ നേതാവ് കെ വാര്‍ത്തയോടു പറഞ്ഞു.

സിപിഐയോടൊപ്പം ഭൂരിപക്ഷ സമുദായം ഒഴുകിയെത്തുമെന്ന അബദ്ധം വിശ്വസിച്ചാല്‍ നിലവില്‍ പാര്‍ട്ടിയെ പിന്തുണയ്്ക്കുന്ന ന്യൂനപക്ഷങ്ങള്‍ കൈവിടുകയും പകരം ഭൂരിപക്ഷത്തിന്റെ പിന്തുണ കിട്ടാതെ വരികയും ചെയ്യും എന്നാണ് ഇസ്്മായീല്‍ പക്ഷം ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ സിപിഐക്കു കിട്ടിയ നാലു മന്ത്രിമാരും ഒരു
സമുദായത്തില്‍ നിന്നായിരുന്നു. കെ പി രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, ബിനോയ് വിശ്വം, സി ദിവാകരന്‍ എന്നീ നാലു പേരും ഈഴവ സമുദായക്കാരായിരുന്നു.

അതിനു ശേഷവും പാര്‍ട്ടിക്ക് ആ സമുദായത്തില്‍ നിന്നു കാര്യമായ പിന്തുണ കിട്ടിയിട്ടില്ലെന്നും എന്നാല്‍ ന്യൂനപക്ഷ , ദളിത് വിഭാഗങ്ങളുടെ പിന്തുണ ഏറ്റക്കുറച്ചില്‍ ഇല്ലാതെ തുടരുകയാണെന്നും അവര്‍ വാദിക്കുന്നു. ഇത് ഇല്ലാതാക്കാന്‍ മാത്രമേ കാനത്തിന്റെയും കൂട്ടരുടെയും പുതിയ ലൈന്‍ ഉപകരിക്കൂ എന്ന് കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്താനാണു ശ്രമം.
ന്യൂനപക്ഷങ്ങളെ തള്ളി സിപിഐയുടെ ഭൂരിപക്ഷ പ്രീണന ശ്രമം: കൂട്ടുനില്‍ക്കില്ലെന്ന് ഇസ്മായീല്‍ പക്ഷം

Also Read:
പതിനഞ്ചുകാരനെ കണ്ടെത്തിയില്ല; വിദ്യാനഗര്‍ പോലീസ് സംഘം കോഴിക്കോട്ട് നിന്ന് മടങ്ങി

Keywords:  Rift in Kerala unit of CPI on communal approach, Thiruvananthapuram, CPI, V.S Achuthanandan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia