SWISS-TOWER 24/07/2023

തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പ്: ഹൈക്കോടതിയില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പോര്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 18.08.2015) തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഹൈക്കോടതിയില്‍ പോര്. തിരഞ്ഞെടുപ്പ് നീണ്ടുപോകുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

മാത്രമല്ല വാര്‍ഡ് പുനര്‍വിഭജനം നടത്തി ഇനി തിരഞ്ഞെടുപ്പ് നടത്തുന്നത് അസാധ്യമാണെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. വാര്‍ഡ് വിഭജനം സംബന്ധിച്ച് ഇതിനുമുമ്പും സര്‍ക്കാരിന്റെ നിലപാടിനെതിരെ കമ്മിഷന്‍ കോടതിയില്‍ ആഞ്ഞടിച്ചിരുന്നു.

ഈ വര്‍ഷം തന്നെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ മൂന്ന് വര്‍ഷം മുമ്പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തേണ്ടതായിരുന്നു. 2012 മുതല്‍ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിനോട് കമ്മീഷന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ കമ്മീഷനെ നിയോഗിച്ചതു പോലും ഈ വര്‍ഷം മേയിലാണ്.

തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ട് നേരത്തെ കമ്മീഷനെ നിയോഗിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ
പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും  ഇനി വാര്‍ഡ് പുനര്‍വിഭജനം നടത്തി സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുക തീര്‍ത്തും അസാധ്യമാണെന്നും പുനര്‍വിഭജനം നടത്തിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, 86 ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാവുമെന്നാണ് സര്‍ക്കാരിന്റെ വാദം.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പ്: ഹൈക്കോടതിയില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പോര്

Also Read:
മായിപ്പാടിയില്‍ സ്പിരിറ്റ് വേട്ട; ഒരാള്‍ക്കെതിരെ കേസെടുത്തു
Keywords:   Rift between the government and the Election Commission in the High Court, Kochi, High Court of Kerala, Election, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia