പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം; കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെ, ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെ; രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
Feb 15, 2020, 16:20 IST
തിരുവനന്തപുരം: (www.kvartha.com 15.02.2020) പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പറഞ്ഞ ചെന്നിത്തല കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും വിമര്‍ശിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെയാണെന്നും പൊലീസ് മോഡണൈസേഷന്‍ ഫണ്ട് വകമാറ്റിയാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു. തോക്ക് കാണാതായത് യുഡിഎഫ് കാലത്താണെന്ന സിപിഎം ആക്ഷേപം തെറ്റാണ്. ചീഫ് സെക്രട്ടറിയും നിയമം ലംഘിച്ചു.

പൊലീസിന്റെ വാഹനത്തില്‍ ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് എങ്ങനെയാണ്. ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കൂട്ടുകച്ചവടമാണ് നടന്നതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
Keywords: Rifles, cartridges missing from Kerala police: Ramesh Chennithala demands NIA probe, Thiruvananthapuram, News, Politics, Corruption, Police, Criticism, Vehicles, Allegation, Kerala.
Keywords: Rifles, cartridges missing from Kerala police: Ramesh Chennithala demands NIA probe, Thiruvananthapuram, News, Politics, Corruption, Police, Criticism, Vehicles, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.