Anticipatory Bail | വ്‌ലോഗര്‍ റിഫയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ച് ഭര്‍ത്താവ് മെഹ് നാസ്

 



കോഴിക്കോട്: (www.kvartha.com) ദുബൈയിലെ ഫ്‌ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ലോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ് നാസ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്ന് മെഹ് നാസിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം ലുകൗട് സര്‍കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നറിയിച്ച കോടതി പൊലീസിനോട് വിശദീകരണം തേടി. 

നേരത്തെ മൊഴിയെടുക്കുന്നതിന് വേണ്ടി അന്വേഷണസംഘം കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്‌ നാസിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം മടങ്ങുകയായിരുന്നു. നിലവില്‍ മെഹ് നാ
സിനെതിരെ ആത്മഹത്യ പ്രേരണയ്ക്കാണ് കേസെടുത്തിട്ടുള്ളത്. 

Anticipatory Bail | വ്‌ലോഗര്‍ റിഫയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ച് ഭര്‍ത്താവ് മെഹ് നാസ്


മാര്‍ച് ഒന്നിനാണ് ദുബൈയിലെ ഫ്‌ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍ തന്നെ മറവുചെയ്യുകയായിരുന്നു. പിന്നീട് പെരുമാറ്റത്തിലുള്‍പെടെ റിഫയുടെ ഭര്‍ത്താവ് മെഹ് നാസ് അസ്വാഭാവികത കാണിച്ചുതുടങ്ങിയതോടെ കുടുംബാംഗങ്ങള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ അടക്കം ചെയ്ത റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ടം നടത്തുകയായിരുന്നു. റിഫയുടെ പോസ്റ്റുമോര്‍ടം റിപോര്‍ടും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപോര്‍ടും കൂടി ലഭിച്ചശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റ നീക്കം.
 
Keywords:  News,Kerala,State,Kozhikode,Case,Death,Police,Top-Headlines,Trending,High Court of Kerala,Bail, Rifa mehnu's husband in high court for seeking anticipatory bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia