Allegation | 'കണ്ണൂര്‍ കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി'; മാറ്റിവച്ചത് 3 പരിപാടികള്‍

 
Revenue Minister Criticizes Kannur Collector; 3 Events Postponed

Photo Credit: Facebook / K Rajan

ADVERTISEMENT

● കലക്ടര്‍ പങ്കെടുക്കാത്ത മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി എത്തും
● ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് മന്ത്രിയുടെ ഓഫീസ് 

കണ്ണൂര്‍: (KVARTHA) മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരേയുള്ള അതൃപ്തി പരസ്യമാക്കി റവന്യൂ മന്ത്രി കെ രാജന്‍. കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനൊപ്പം വേദി പങ്കിടാനില്ലെന്ന് മന്ത്രി അറിയിച്ചതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതോടെ കണ്ണൂരില്‍ വ്യാഴാഴ്ച നടക്കേണ്ട റവന്യൂ വകുപ്പിന്റെ മൂന്ന് പരിപാടികള്‍ മാറ്റിവെച്ചു.

Aster_MIMS

ഇരിട്ടിയിലേയും കൂത്തുപറമ്പിലേയും പട്ടയമേളകളും ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവുമാണ് മാറ്റിയത്. എന്നാല്‍ കലക്ടര്‍ പങ്കെടുക്കാത്ത മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസ് പ്രഖ്യാപനത്തില്‍ മന്ത്രി എത്തുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

നവീന്‍ ബാബു മികച്ച ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും വകുപ്പ് മന്ത്രിയായ കെ രാജന്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കലക്ടര്‍ക്കെതിരെ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

വ്യാഴാഴ്ച കലക്ടര്‍ കൂടി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് റവന്യൂ മന്ത്രി മാറി നില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ്. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടുണ്ട്.

#KeralaPolitics #RevenueMinister #KannurCollector #EventPostponed #KeralaNews #MinisterCriticism

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia