മൂന്നാറില്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി

 


ADVERTISEMENT

മൂന്നാര്‍: (www.kvartha.com 02.06.2016) മൂന്നാറില്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം റവന്യൂ വകുപ്പ് പൊളിച്ചുനീക്കി. സ്വകാര്യവ്യക്തി ടൗണില്‍ പോസ്റ്റ് ഓഫീസ് ജങ്ഷനോട് ചേര്‍ന്നുള്ള പെട്രോള്‍ പമ്പിന് സമീപം നിര്‍മിച്ച രണ്ടുനില കെട്ടിടം ബുധനാഴ്ച വൈകുന്നേരം ആര്‍.ഡി.ഒ: സബിന്‍ സമീദിന്റെ നേത്യത്വത്തിലുള്ള സംഘമാണ് പൊളിച്ചുനീക്കിയത്.

ദേവികുളം താലൂക്കിലെ സര്‍ക്കാര്‍ ഭൂമികളില്‍ പഞ്ചായത്തിന്റെ മോഡിഫിക്കേഷന്‍ പെര്‍മിറ്റും തഹസില്‍ദാരുടെ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ച് ഭൂമാഫിയ കെട്ടിടങ്ങള്‍ പണിയുന്നത് തടയണമെന്ന് ആര്‍.ഡി.ഒ, വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കലക്ടറുടെ എന്‍.ഒ.സിയില്ലാതെ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തി 15 ദിവസത്തിനകം റിപ്പോട്ട് നല്‍കുന്നതിന് എട്ടു വില്ലേജിലെ ഓഫീസര്‍മാര്‍ക്ക് ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി. പള്ളിവാസലില്‍മാത്രം 100 കൈയേറ്റങ്ങളാണ് റിപ്പോട്ട് ചെയ്തിരിക്കുന്നത്.
മൂന്നാറില്‍ ഭൂമി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി

Keywords: Munnar, Idukki, Government, Kerala, 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia