Died | പട്ടാമ്പിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തീവണ്ടിയിടിച്ച് വിരമിച്ച അധ്യാപകന് ദാരുണാന്ത്യം

 


ADVERTISEMENT

പാലക്കാട്: (KVARTHA) പട്ടാമ്പിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തീവണ്ടിയിടിച്ച് വിരമിച്ച അധ്യാപകന് ദാരുണാന്ത്യം. മുതുതല അഴകത്തു മന (കൈലാസ്) ദാമോദരന്‍ നമ്പൂതിരി(68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം.

Died | പട്ടാമ്പിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് തീവണ്ടിയിടിച്ച് വിരമിച്ച അധ്യാപകന് ദാരുണാന്ത്യം

ഒന്നാം പ്ലാറ്റ് ഫോമില്‍ നിന്നും പാളം മുറിച്ച് രണ്ടാം പ്ലാറ്റ് ഫോമിലേക്ക് കടക്കുന്നതിനിടെ മംഗലാപുരത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് തീവണ്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

മുതുതല എ യു പി സ്‌കൂളില്‍ നിന്നും വിരമിച്ചതാണ് ദാമോദരന്‍ നമ്പൂതിരി. പട്ടാമ്പി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: സുജാത. മക്കള്‍: രവിശങ്കര്‍, പരമേശ്വരന്‍. മരുമക്കള്‍: താര, ശിശിര.

Keywords: Retired teacher died after being hit by Vande Bharat, Palakkad, News, Accidental Death, Train Accident, Dead Body, Obituary, Police, Railway Station, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia