ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളുടെ സൗഭാഗ്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 22.07.2017) ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളുടെ സൗഭാഗ്യം. കണ്ണൂര്‍ കണ്ണപുരം സ്വദേശികളായ അനില്‍കുമാറിനും ഭാര്യ രത്‌നമ്മയ്്ക്കുമാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം ഇരട്ടസൗഭാഗ്യം വന്നത്.

കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ് ഡീനായാണ് അനില്‍കുമാര്‍ വിരമിച്ചത്. തളിപ്പറമ്പ് സര്‍ സെയ്ദ് കോളജിലെ മലയാള വിഭാഗം മേധാവിയായാണ് രത്‌നമ്മ വിരമിച്ചത്. അധ്യാപക ജീവതത്തില്‍ നിന്നും വിരമിച്ച ഇവര്‍ക്ക് ഈ അവസരത്തില്‍ തന്നെ മക്കളെ താരാട്ടുപാടി ഉറക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുകയാണ് ഈ ദമ്പതികള്‍.

ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച അധ്യാപക ദമ്പതികള്‍ക്ക് ഇരട്ടകുട്ടികളുടെ സൗഭാഗ്യം

1986 ല്‍ ആണ് ഇരുവരുടേയും വിവാഹം. കുഞ്ഞുണ്ടാകാനായി നിരവധി ചികിത്സകളാണ് ദമ്പതികള്‍ നടത്തിയത്. എന്നാല്‍ ഫലം കാണാതെ വിഷമിച്ചിരുന്ന എഴുത്തുകാരന്‍ കൂടിയായ വിഎസ് അനില്‍കുമാറിനും ഭാര്യ രത്‌നമ്മയ്ക്കും 31 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്താലാണ് ഇപ്പോള്‍ ഇരട്ടകള്‍ പിറന്നത്.

ജോലിയില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനിടയില്‍ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച ദമ്പതികള്‍ ഒരു വര്‍ഷം മുമ്പ് ഏതാനും ചില സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ വാടക ഗര്‍ഭപാത്രം എന്ന ആശയത്തില്‍ വീണ്ടും പ്രതീക്ഷ അര്‍പ്പിക്കുകയായിരുന്നു. ചേരാനെല്ലൂര്‍ സൈമര്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ചികിത്സയ്ക്കായി എത്തിയ ഇവര്‍ക്ക് വേണ്ടി മുംബൈ സ്വദേശിനിയായ യുവതിയാണ് ഗര്‍ഭധാരണത്തിനും പ്രസവത്തിനും തയ്യാറായി മുന്നോട്ടുവന്നത്. നോയ്ഡയിലെ ഒരു ഏജന്‍സി കണ്ടെത്തിയ യുവതി ബുധനാഴ്ച ഇവര്‍ക്ക് ഇരട്ടക്കുട്ടികളെ സമ്മാനിച്ചു. ഒരാണും പെണ്ണുമാണ് പിറന്നത്.

ഡോ. പരശുറാം ഗോപിനാഥിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. മലയാളത്തിലെ പ്രമുഖ കഥാകൃത്തുക്കളിലൊരാളായ വിഎസ് അനില്‍കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിവിധ എഴുത്തുകാരുടെ ആദ്യ കഥകള്‍ ഉള്‍പ്പെടുത്തി 'കടിഞ്ഞൂല്‍' എന്ന പേരില്‍ കഥാസമാഹാരം പുറത്തിറക്കിയത്. അത് ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കയാണ്. പ്രമുഖ നിരൂപകനും ചിന്തകനുമായ എം.എന്‍. വിജയന്‍മാഷിന്റെ മകനാണ് അനില്‍കുമാര്‍.


Also Read:
പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Retired couples gives birth to twins , Kannur, News, Teachers, University, Treatment, hospital, Mumbai, Woman, Marriage, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia