ബേങ്കില്‍ നിന്ന് ചില്ലറ നല്‍കിയില്ല; തര്‍ക്കത്തെ തുടര്‍ന്ന് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

 


എടപ്പാള്‍: (www.kvartha.com 13.11.2016) ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പോണ്ടിച്ചേരി പോലീസില്‍ നിന്നും എസ്ഐ ആയി, വിരമിച്ച ബാലന്‍(60)നെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ശനിയാഴ്ച വൈകീട്ട് മൂന്നരക്ക് എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം നടന്നത്.പണം പിന്‍വലിച്ചപ്പോള്‍ ബാങ്ക് ജീവനക്കാര്‍ രണ്ട് രണ്ടായിരത്തിന്‍റെ പുതിയ നോട്ടുകള്‍ നല്‍കി.എന്നാല്‍ നോട്ടുകള്‍ക്ക് ചില്ലറവേണമെന്ന് ആവശ്യപെട്ടതോടെയാണ് തര്‍ക്കമാരംഭിച്ചത്.


ചില്ലറ നല്‍കാനാവില്ലെന്ന് ജീവനക്കാര്‍ അറിയിച്ചതോടെ ജീവനക്കാരുമായും തുടര്‍ന്ന് ബാങ്ക് മേനേജറായും തര്‍ക്കമായി.തര്‍ക്കം രൂക്ഷമായതോടെ മേനേജര്‍ പോലീസിനെ വിവരമറിയിച്ചു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോടും ഇയാള്‍ തര്‍ക്കിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.

ബേങ്കില്‍ നിന്ന് ചില്ലറ നല്‍കിയില്ല; തര്‍ക്കത്തെ തുടര്‍ന്ന് റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Keywords: Malappuram, Kerala, Bank, Police, Arrested, Rupees,  Retired Police officer arrested. Dispute in Bank over denominations. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia