By- Election Result | സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു; ആലപ്പുഴയില്‍ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നു. ആലപ്പുഴയില്‍ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. സിപിഎം മൂന്നാംസ്ഥാനത്താണ്.

By- Election Result | സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പുറത്തുവന്നു; ആലപ്പുഴയില്‍ സിപിഎം സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി

ഫലമറിയാം:

ആലപ്പുഴ

1. കാര്‍ത്തികപ്പള്ളി പഞ്ചായത് എട്ടാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎമിന്റെ സിറ്റിങ് സീറ്റില്‍ ബിജെപി ജയിച്ചു. സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടര്‍ചയായി യോഗങ്ങള്‍ക്കു ഹാജരാകാത്തതിനാല്‍ അയോഗ്യനായതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട് നില: ബിജെപി 286, കോണ്‍ഗ്രസ് 209, സിപിഎം 164.

* മുതുകുളം നാലാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

* പാണ്ടനാട് ഏഴാം വാര്‍ഡിലും യുഡിഎഫിനു ജയം. 103 വോടിന്റെ ഭൂരിപക്ഷം.

* പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത് പ്രസിഡന്റ് രാജിവച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റു.

* പാലമേല്‍ 11-ാം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു.

* എഴുപുന്ന നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി.

* തെരഞ്ഞെടുപ്പ് നടന്ന അഞ്ചു വാര്‍ഡുകളില്‍ യുഡിഎഫിന് ഒരു സീറ്റും ഇല്ലായിരുന്നു. ഇപ്പോള്‍ മൂന്നു സീറ്റ് നേടി.

കോഴിക്കോട്

* ഉപതെരഞ്ഞെടുപ്പ് നടന്ന കിഴക്കോത്ത് പഞ്ചായതിലെ എളേറ്റില്‍ വട്ടോളി ഒന്നാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റസീന പൂക്കോട് 272 വോടിന് വിജയിച്ചു. 17 വര്‍ഷത്തിനുശേഷം ഇടതുമുന്നണിയുടെ ഉറച്ച കോട്ടയായ ഒന്നാം വാര്‍ഡ് അട്ടിമറി ജയത്തോടെ യുഡിഎഫ് സ്വന്തമാക്കുകയായിരുന്നു.

മലപ്പുറം

* മലപ്പുറം നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന 31-ാം വാര്‍ഡായ കൈനോട് എല്‍ഡിഎഫ് നിലനിര്‍ത്തി. സിപിഎമിലെ സി ഷിജു 12 വോടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കഴിഞ്ഞ തവണ 362 വോടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഇത്തവണ കുത്തനെ കുറഞ്ഞു. കൗണ്‍സിലര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Keywords: Results of by-elections to local government bodies in various districts of state released, Thiruvananthapuram, News, By-election, BJP, CPM, Congress, Politics, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia