Competition | ടികെ പുരസ്‌കാരം പ്രസംഗ മത്സരം: തൗഫീഖ് അസ് ലമിന് ഒന്നാം സ്ഥാനം

 


കുറ്റ്യാടി: (www.kvartha.com) ടികെ അബ്ദുല്ല മൗലവി പുരസ്‌കാരത്തിനായി കോളജ് ഓഫ് ഖുര്‍ആന്‍ കുറ്റ്യാടി നടത്തിയ പ്രസംഗ മത്സരത്തില്‍ ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയ അവസാന വര്‍ഷ ഉസൂലുദ്ദീന്‍ ബിരുദ വിദ്യാര്‍ഥി തൗഫീഖ് അസ് ലം ഒന്നാം സ്ഥാനം നേടി. ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിനി വിവി ഫാത്വിമത് സഹ്‌റക്കാണ് രണ്ടാം സ്ഥാനം.
              
Competition | ടികെ പുരസ്‌കാരം പ്രസംഗ മത്സരം: തൗഫീഖ് അസ് ലമിന് ഒന്നാം സ്ഥാനം

മലപ്പുറം മിനി ഊട്ടിയിലെ ജാമിഅതുല്‍ ഹിന്ദ് വിദ്യാര്‍ഥി അഹ്മദ് ശാമിലും ആലുവ അസ്ഹറുല്‍ ഉലൂമിലെ പികെ മുഹമ്മദ് ശാഫിയും മൂന്നാം സ്ഥാനം പങ്കിട്ടു. എട്ട് ജില്ലകളില്‍ നിന്നായി 17 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 33 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.

Keywords:  Latest-News, Competition, Kerala, Kozhikode, Students, Result of TK Award elocution competition.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia