സർകാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കലാ സാഹിത്യ രംഗങ്ങളില്‍ ഇടപെടുന്നതിന് നിയന്ത്രണം
Sep 17, 2021, 16:57 IST
തിരുവനന്തപുരം: (www.kvartha.com 17.09.2021) സര്‍കാര്‍ സെർവീസിലുള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കലാ സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. പുതിയ ഉത്തരവ് പ്രകാരം സര്‍കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രടറിക്ക് അപേക്ഷ നല്‍കണം. മുമ്പ് വിരമിച്ച ഉദ്യോഗസ്ഥരാണെങ്കില്‍ പോലും സെര്‍വീസ് സ്റ്റോറികള്‍ പ്രസിദ്ധീകരിക്കുന്നതിന് സര്‍കാരിന്റെ അനുമതി ആവശ്യമായിരുന്നു.
അപേക്ഷയ്‌ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്റെ പകർപും നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്‍കിയാല്‍ മാത്രമെ അവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കു.
അപേക്ഷയ്‌ക്കൊപ്പം എന്താണോ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്നത് അതിന്റെ പകർപും നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത് അതനുസരിച്ച് അനുമതി നല്‍കിയാല്‍ മാത്രമെ അവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കു.
കലാ- സാഹിത്യ- സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കാനും സര്‍കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഉള്ളില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കുവെന്ന് ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കുകയും വേണം.
Keywords: News, Kerala, Goverment, Officer, Litterateur, Story, Restrictions were placed on the involvement of government officials in the arts and literature
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.