Tourism Mission | ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനം സൊസൈറ്റി രൂപത്തിലും, റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് മുഖേന നടപ്പാക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്കും അംഗീകാരം
Jan 11, 2023, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇനി സൊസൈറ്റി രൂപത്തില്‍ പ്രവര്‍ത്തിക്കും. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി ആയി രൂപീകരിക്കുന്നതിനുള്ള കരട് മെമോറാന്‍ഡം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു.
ഇതോടെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്ന സര്‍കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.
ടൂറിസം മന്ത്രി ചെയര്‍മാനും ടൂറിസം സെക്രടറി വൈസ് ചെയര്‍മാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷന്‍ കോര്‍ഡിനേറ്റര്‍ സിഇഒയുമായി പ്രവര്‍ത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന.
സൊസൈറ്റിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും തുക കൈപ്പറ്റാന്‍ ഉത്തരവാദിത്ത ടൂറിസത്തിന് തടസ്സമുണ്ടാകില്ല. യുഎന്‍ഡിപി നല്‍കിവരുന്ന കോ- ഫന്‍ഡിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാല്‍ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലൂടെ ഭാവിയില്‍ പ്ലാന്‍ ഫന്‍ഡ് വിനിയോഗം കുറച്ചു കൊണ്ടുവരാന്‍ സാധിക്കും.
2017 ല്‍ മിഷന് 40 തസ്തികള്‍ക്ക് സര്‍കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. സൊസൈറ്റിയാക്കുമ്പോള്‍ പുതിയ തസ്തിക, അസറ്റ് ക്രിയേഷന്‍ എന്നിവ ഉണ്ടാകില്ല. അതിനാല്‍ അധിക സാമ്പത്തിക ബാധ്യത വരില്ല. എന്നാല്‍ രെജിസ്ട്രേഷന്‍ ഫീസ്, കണ്‍സള്‍ടന്‍സി ചാര്‍ജ്, ഉത്പന്ന വിപണനത്തിലൂടെയുള്ള കമീഷന്‍, പരിശീലനം നല്‍കുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാന്‍ സാധിക്കുന്നതോടെ വരുമാനം വര്‍ധിക്കും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിലവില്‍ 24000 പ്രാദേശിക യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോള്‍വിംഗ് തുക നല്‍കുന്നുണ്ട്. 1,50,000 കുടുംബങ്ങള്‍ക്ക് മിഷന്‍ വഴി വരുമാനം ലഭിക്കുന്നുണ്ട്.
റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് മുഖേന നടപ്പാക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം
റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന് കീഴില്‍ നടപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം.
എറണാകുളം ജില്ലയിലെ എളംകുളത്ത് പുതുതായി പൂര്‍ത്തീകരിച്ച 5 MLD സ്വീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനോട് അനുബന്ധിച്ച് കൊച്ചി കോര്‍പറേഷനിലെ 54-ാം ഡിവിഷനില്‍ ഭൂഗര്‍ഭ സ്വീവറേജ് ശൃഖലയുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം അംഗീകരിച്ചു. 63.91 കോടി രൂപയാണ് ചിലവ്.
റീജിയനല്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ 60 കോടി രൂപ ചിലവില്‍ റോബോട്ടിക് സര്‍ജറി സംവിധാനം സ്ഥാപിക്കും. രണ്ടിടത്തും 18.87 കോടി രൂപ ചെലവില്‍ ഡിജിറ്റല്‍ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സ്ഥാപിക്കും.
ഇതോടൊപ്പം റസിലിയന്റ് കേരള ഫലപ്രാപ്തിയാധിഷ്ഠിത പദ്ധതിയുടെ കീഴില്‍ DLI 6 പൂര്‍ത്തീകരിക്കുന്നതിന് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സമര്‍പ്പിച്ച 49.02 കോടി രൂപയുടെ രണ്ടാം വര്‍ഷത്തേക്കുള്ള വിശദ പ്രവര്‍ത്തന രൂപരേഖയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കി.
റിപബ്ലിക് ദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കും
2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിവാദ്യം സ്വീകരിക്കും. ഗവര്‍ണറോടൊപ്പം മന്ത്രി വി ശിവന്‍കുട്ടി പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളില്‍ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍
കൊല്ലം - കെഎന്‍ ബാലഗോപാല്‍
പത്തനംതിട്ട - വീണ ജോര്‍ജ്ജ്
ആലപ്പുഴ - സജി ചെറിയാന്‍
കോട്ടയം - ജെ ചിഞ്ചുറാണി
ഇടുക്കി - റോഷി അഗസ്റ്റിന്‍
എറണാകുളം - പി രാജീവ്
തൃശൂര്‍ - കെ രാജന്‍
പാലക്കാട് - എം ബി രാജേഷ്
മലപ്പുറം - കെ കൃഷ്ണന്‍കുട്ടി
കോഴിക്കോട് - എകെ ശശീന്ദ്രന്‍
വയനാട് - ഡോ. ആര്‍ ബിന്ദു
കണ്ണൂര്‍ - കെ രാധാകൃഷ്ണന്‍
വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്ക് ജോലി
സൈനിക സേവനത്തിനിടെ 26.04.2000 ല്‍ ജമ്മുകാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക്ക് സൈമണ്‍ ജെയുടെ മകള്‍ സൗമ്യക്ക് സര്‍കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചു. ആര്‍മി ഓഫീസില്‍ നിന്ന് ആട്രിബ്യുടബിലിറ്റി സര്‍ടിഫികറ്റ് ലഭിക്കാന്‍ 21വര്‍ഷം വൈകി എന്ന സൗമ്യയുടെ അപേക്ഷ അംഗീകരിച്ച് പ്രത്യേക കേസായി പരിഗണിച്ചാണ് നിയമനം.
ശിക്ഷാ ഇളവ്
ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ പ്രത്യേക ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്ത 34 തടവുകാരില്‍ ഒരാളെ ഒഴിവാക്കി 33 പേര്‍ക്ക് ഭരണഘടനയുടെ 161 അനുച്ഛേദം നല്‍കുന്ന അധികാരം ഉപേയാഗിച്ച് അകാല വിടുതല്‍ അനുവദിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രടറി, നിയമവകുപ്പ് സെക്രടറി, ജയില്‍ വകുപ്പ് മേധാവി എന്നിവര്‍ അടങ്ങുന്ന സമിതി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.
നഷ്ടപരിഹാരം
കൊല്ലം ജില്ലയിലെ അഷ്ടമുടി കായലില്‍ നീണ്ടകര അഴിമുഖത്തോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഊന്നി / കുറ്റിവലകള്‍ നീക്കം ചെയ്തതിന് നഷ്ടപരിഹാരമായി ഒരു കോടി 13 ലക്ഷം രൂപ അനുവദിച്ചു.
38 ഊന്നി / കുറ്റിവല ഉടമകള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഈ പ്രദേശത്ത് ഇനി ഊന്നി / കുറ്റിവലകള്‍ സ്ഥാപിക്കപ്പെടുന്നില്ല എന്ന് ഫിഷറീസ്-ജലവിഭവ വകുപ്പുകള്‍ ഉറപ്പു വരുത്തണം എന്ന വ്യവസ്ഥയോടെയാണ് നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്.
ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണത്തിനും നിയമാവലിക്കും അംഗീകാരം
ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ കരട് സംഘടനാപ്രമാണം (Memorandum of Asosciation), നിയമാവലി (Rules & Regulations) എന്നിവയ്ക്ക് അംഗീകാരം നല്‍കി. ഗവേര്‍ണിങ് കൗണ്‍സിലില്‍ സര്‍കാര്‍ നോമിനികളായി വില്യം ഹാള്‍ (യൂനിവേഴ്‌സിറ്റി കോളജ് ഡബ്ലിനിലെ സ്‌കൂള്‍ ഓഫ് മെഡിസിന്‍ വിഭാഗം പ്രൊഫസര്‍, സീനിയര്‍ ഉപദേഷ്ടാവ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി), എം സി ദത്തന്‍, പ്രൊഫ. എം രാധാകൃഷ്ണപ്പിള്ള. പ്രൊഫ. സുരേഷ് ദാസ്, പ്രൊഫ. എസ് മൂര്‍ത്തി ശ്രീനിവാസുല, ഡോ. ബി ഇക്ബര്‍, ഡോ. ജേകബ് ജോണ്‍ എന്നിവരെ തീരുമാനിച്ചു.
ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി സൊസൈറ്റിയായി രെജിസ്റ്റര്‍ ചെയ്യുന്നതിന് എട്ട് അംഗങ്ങളെയും ഉള്‍പ്പെടുത്തി.
സര്‍കാര്‍ ഗ്യാരന്റി
ദേശീയ സഫായി കര്‍മചാരി ധനകാര്യ വികസന കോര്‍പറേഷന്റെ (NSKFDC) പദ്ധതികള്‍ വിപുലമായി നടപ്പാക്കുന്നതിനായി സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന് 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 100 കോടി രൂപയുടെ അധിക സര്‍കാര്‍ ഗ്യാരന്റി വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിച്ചു.
നിയമനം
കേരള സ്റ്റേറ്റ് വെയര്‍ഹൗസിങ് കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറായി എസ് അനില്‍ ദാസിന് വ്യവസ്ഥകള്‍ക്ക് വിധേയമായി പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചു.
Keywords: Responsible Tourism Mission work in society form as well, Thiruvananthapuram, News, Cabinet, Republic Day, Ministers, Compensation, Kerala.

കാസര്‍കോട് - അഹ് മദ് ദേവര്‍കോവില്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.