വി.എസിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം പ്രമേയം പാസാക്കി

 


തിരുവനന്തപുരം: ടിപി വധക്കേസ്, കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് എന്നിവയുമായി ബന്ധപ്പെട്ട് വിഎസ് നടത്തിയ പരസ്യ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാതനന്ദന്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന പരസ്യ വിമര്‍ശനം ഇനി ആവര്‍ത്തിക്കരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ടിപി വധക്കേസില്‍  പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പി യുടെ വിധവ കെ.കെ.രമ ഫെബ്രുവരി മൂന്നു മുതല്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന രീതിയിലുള്ള നിലപാട് വി.എസിന്റെ ഭാഗത്തുനിന്നുണ്ടായതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.

കോടതി വിധിയോടെ പാര്‍ട്ടി കുറ്റ വിമുക്തമാക്കപ്പെടുകയാണ് ചെയ്തതെന്നും അതിനാല്‍ വി.എസ് ഇനി ഇക്കാര്യത്തില്‍ രമയ്ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ പാടില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

വിഎസിന്റെ നിലപാട് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്തതും അനുചിതവുമായ നടപടിയാണെന്ന് സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിഎസിന്റെ ഭാഗത്ത് നിന്ന് ഇനി ഇത്തരത്തിലുള്ള  തെറ്റായ നടപടികള്‍ ആവര്‍ത്തിക്കരുതെന്നും സംസ്ഥാന സമിതി കര്‍ശന നിര്‍േദശം നല്‍കിയിട്ടുണ്ട് .

മാത്രമല്ല, കണ്ണൂരില്‍ ഒ.കെ വാസു മാസ്റ്ററുടേയും എ അശോകന്റേയും നേതൃത്വത്തില്‍ 2000 ത്തോളം ബിജെപി വിമതര്‍ സിപിഎമ്മില്‍ ചേരാന്‍ തീരുമാനിച്ചതിനെതിരെയും വിഎസ് പരസ്യപ്രസ്താവന നടത്തിയിരുന്നു.

ബിജെപിയില്‍ നിന്ന് വിട്ടുപിരിഞ്ഞ വിമതര്‍  നമോ വിചാര്‍ മഞ്ച് എന്ന പേരില്‍ സംഘടന സ്ഥാപിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നമോ വിചാര്‍ മഞ്ചിന്റെ  കാര്യത്തിലും വിഎസ് അനാവശ്യവും അനുചിതവുമായ പ്രസ്താവനകളാണ് നടത്തിയതെന്നും സംസ്ഥാനസമിതി വിമര്‍ശിച്ചു.

കണ്ണൂരില്‍ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍ പോലും വിഎസ് ശ്രമിച്ചിട്ടില്ലെന്നും  പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞ്, പാര്‍ട്ടി നിലപാട് എന്താണെന്ന് മനസിലാക്കാതെ ഏകപക്ഷീയമായ പരസ്യ പ്രസ്താവനകളാണ് നടത്തിയതെന്നും  ഇത് പാര്‍ട്ടിക്ക് അംഗീകരിക്കാനാവില്ലെന്നും സംസ്ഥാന സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മേലില്‍ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്തമായി പരസ്യ നിലപാട് എടുക്കരുതെന്നുള്ള മുന്നറിയിപ്പും വിഎസിന്  സംസ്ഥാന സമിതി നല്‍കിയിട്ടുണ്ട്.
വി.എസിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ സി.പി.എം പ്രമേയം പാസാക്കി
സാധാരണ ഗതിയില്‍ അച്ചടക്ക ലംഘനങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് റിപോര്‍ട്ട്
ചെയ്യാറാണ് പതിവ്. എന്നാല്‍ ഇത്തവണ സംസ്ഥാന സമിതി തന്നെ വിഎസിനെതിരെ നടപടിയെടുക്കുകയായിരുന്നു.  പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിലാണ് സംസ്ഥാന സമിതി യോഗം ചേര്‍ന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
നാടിന്റെ വികസനത്തിന് അഴിമതി നിര്‍മാര്‍ജനം അനിവാര്യം: ആഭ്യന്തര മന്ത്രി

Keywords:  Resolution against V.S in CPM State Committee, Kodiyeri Balakrishnan, Thiruvananthapuram, Kannur, BJP, T.P Chandrasekhar Murder Case, CBI, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia