കമ്യൂനിസത്തിനെതിരായ പ്രമേയം; ഫോടോ ചേര്‍ത്ത് പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമെന്ന് ജിഫ്‌രി തങ്ങൾ; 'തന്റെ അറിവോ സമ്മതമോ ഇല്ല'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 03.01.2022) കമ്യൂനിസത്തിനെതിരായ സഹകരിക്കുന്നതിൽ മുസ്‌ലിം സമൂഹം ജാഗ്രത പുലർത്തണമെന്ന പ്രമേയത്തോടൊപ്പം തന്റെ ഫോടോ ചേർത്ത് ചില ചാനലുകളിലും ഓൺലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
                     
കമ്യൂനിസത്തിനെതിരായ പ്രമേയം; ഫോടോ ചേര്‍ത്ത് പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമെന്ന് ജിഫ്‌രി തങ്ങൾ; 'തന്റെ അറിവോ സമ്മതമോ ഇല്ല'

തന്റെ അറിവോടയൊ സമ്മതത്തോടയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചതെന്നും ഇത്തരം വാര്‍ത്തകളില്‍ തന്റെ ഫോടോ ചേര്‍ത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും തങ്ങള്‍ പറഞ്ഞു.

സമസ്ത മലപ്പുറം ജില്ലാ സുവർണ ജൂബിലി സമ്മേളനത്തിലാണ് കമ്യൂനിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസാരവൽക്കരിക്കുകയും ചെയ്യുന്ന കമ്യൂനിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നായിരുന്നു പ്രമേയം. ഇതിനെ തള്ളിയാണ് തങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.


Keywords:  News, Kerala, Kozhikode, Top-Headlines, Politics, Fake, CPM, Muslim-League, Samastha, Resolution, Controversy, Conference, Malappuram, Jifrti thangal, Resolution against communism; Jifrti thangal said it was misleading that the photo was being circulated.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script