Protest | ഇരിക്കൂറില്‍ കരിങ്കല്‍ ക്വാറിയിലേക്ക് പ്രതിഷേധ മാര്‍ചുമായി പ്രദേശവാസികള്‍

 


കണ്ണൂര്‍: (www.kvartha.com) ഇരിക്കൂറില്‍ കരിങ്കല്‍ ക്വാറിയിലേക്ക് പ്രതിഷേധ മാര്‍ചുമായി പ്രദേശവാസികള്‍. ജൈവവൈവിധ്യ കേന്ദ്രമായ ഇരിക്കൂര്‍ കുയിലൂരില്‍ ആണ് ജീവിക്കാനും കുടിവെള്ളം സംരക്ഷിക്കാനുമായി നാടിന്റെ പച്ചപ്പു നശിപ്പിക്കുന്ന കരിങ്കല്‍ ക്വാറി മാഫിയക്കെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ ഗത്യന്തരമില്ലാതെ സമരത്തിനിറങ്ങിയത്.

Protest | ഇരിക്കൂറില്‍ കരിങ്കല്‍ ക്വാറിയിലേക്ക് പ്രതിഷേധ മാര്‍ചുമായി പ്രദേശവാസികള്‍

കുയിലൂര്‍ താഴ് വാരം പഴയ വില്ലേജ് ഓഫീസ് നിവാസികളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി കുയിലൂര്‍ ചിരുകണ്ടാപുരം കുന്നില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച കരിങ്കല്‍ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് താഴ് വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച് നടത്തി.

മാര്‍ച് കുയിലൂര്‍ പഴയ വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ചു. ചിരുകണ്ടാപുരം കുന്നില്‍ ക്വാറിയ്ക്ക് സമീപം പൊലീസ് മാര്‍ച് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ പഞ്ചായത് അംഗം എന്‍പി ശ്രീധരന്‍ പ്രതിഷേധ മാര്‍ച് ഉദ്ഘാടനം ചെയ്തു.

സിപിഎം ലോകല്‍ സെക്രടറി പി ഷിനോജ്, യൂത് കോണ്‍ഗ്രസ് ജില്ലാ സെക്രടറി നിവില്‍ മാനുവല്‍, ബിജെപി മട്ടന്നൂര്‍ മണ്ഡലം സെല്‍ കോഡിനേറ്റര്‍ സുനില്‍കുമാര്‍, ജനതാദള്‍ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് എകെ ദിലീപ് കുമാര്‍, സിപിഐ നേതാവ് കെബി ശിവന്‍, ഗ്രാമ പഞ്ചായത്തംഗം ആര്‍ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. കുയിലൂര്‍ പഴയ വില്ലേജ് ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

Keywords: Residents of area took out protest march to granite quarry in Irikkur, Kannur, News, Protesters, Women, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia