Road Repaired | പറഞ്ഞ് മടുത്തപ്പോള്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് യാത്രാദുരിതം പരിഹരിച്ചു
Nov 1, 2023, 20:46 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) തളിപ്പറമ്പ് നഗരസഭാ അധികൃതരോടും കൗണ്‍സിലറോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു. തളിപ്പറമ്പ് നഗരസഭയിലെ കുപ്പം-മരത്തക്കാട് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
50 മീറ്റര്‍ നീളത്തിലുള്ള റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാതെ വന്നതോടെയാണ് പ്രദേശവാസികള്‍ 25,000 രൂപയോളം മുടക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. നികേഷ്, ലിംനേഷ്, രാജേഷ്, ധനേഷ്, പത്മനാഭന്‍, പ്രശാന്ത്, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ഡ് സഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെടാത്തത് കൊണ്ടാണ് റോഡ് നവീകരിക്കാന്‍ നഗരസഭക്ക് തുക വകയിരുത്താന്‍ സാധിക്കാതെ വന്നതെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കെഎം ലത്വീഫ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്തുതന്നെയായാലും പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Keywords: Residents of the area repaired road with concrete at their own expense, Kannur, News, Natives, Road Repaired, Municipality, Allegation, Social Media, Councilor, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.