ക്ലിഫ് ഹൗസ് ഉപരോധം: എല്‍.ഡി.എഫ് വെട്ടില്‍; നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത്
Dec 13, 2013, 08:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി സംഘടിച്ചത് എല്‍.ഡി.എഫിനെ വെട്ടിലാക്കി. ക്ലിഫ് ഹൗസ് പരിധിയില്‍ താമസിക്കുന്ന 400 ഓളം കുടുംബങ്ങളെ സമരം ദോഷകരമായി ബാധിക്കുന്നുവെന്നാരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കുട്ടികള്‍ക്ക് പരീക്ഷാസമയമായതിനാല്‍ റോഡുപരോധം മൂലം നാലും അഞ്ചും കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് സഞ്ചരിച്ചാണ് സ്കൂളിലെത്തുന്നത്. അതുകൊണ്ടുതന്നെ സമയത്തിന് സ്കൂളിലെത്താന്‍ കുട്ടികള്ക്കാവുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന പരാതി.
റോഡ് ഉപരോധവും പോലീസ് ബാരിക്കേഡും കാരണം ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കു ശേഷം പ്രശ്നം പരിഹരിക്കാമെന്ന് സ്ഥലം സി.ഐ അറിയിച്ചതിനെ തുടര്‍ന്ന് റസിഡന്‍സ് അസോസിയേഷന് അംഗങ്ങള്‍ പിരിഞ്ഞുപോയി. പത്തു മണിയോടെ സ്ഥലത്തെത്തിയ എല്‍.ഡി.എഫ് നേതാക്കള്‍ നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉപരോധത്തിന് ഇളവുവരുത്താന്‍ തീരുമാനിച്ചു. .
അതേസമയം പോലീസ് ക്ലിഫ് ഹൗസ് റോഡ് മാത്രമല്ല ദേവസ്വം ബോര്‍ഡ് റോഡും തടഞ്ഞ് നാട്ടുകാര്‍ക്ക് ബോധപൂര്‍വം തടസം സൃഷ്ടിക്കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു. ജനകീയ വികാരം എല്‍.ഡി.എഫിനെതിരാക്കാന്‍ മറ്റു പാര്‍ട്ടികള്‍ക്കുവേണ്ടി പോലീസ് ഒത്താശ ചെയ്യുകയാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
ഒടുവില്‍ പോലീസുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം നാട്ടുകാരുടെ സഞ്ചാര സ്വതന്ത്ര്യം തടസപ്പെടുത്തില്ലെന്നും ചെറുവാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. അതോടെ നാട്ടുകാരുടെ പ്രതിഷേധത്തിന് അയവുവരികയായിരുന്നു. പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ തങ്ങള്‍ സമരത്തിന് എതിരല്ലെന്നും മറിച്ച് ഗതാഗത സൗകര്യം നിഷേധിക്കുന്നതിനാലാണ് പ്രതിഷേധവുമായെത്തിയതെന്നും പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച ഉപരോധം നടത്തുന്ന നേതാക്കളെയും പോലീസുകാരെയും സന്ധ്യയെന്ന വീട്ടമ്മ ശകാരിച്ചിരുന്നു.
ഇതേതുടര്‍ന്ന് പ്രകോപിതരായ നേതാക്കള്‍ പോലീസിന് നേരെ തട്ടിക്കയറുകയും ബാരിക്കേഡ് ഉപയോഗിച്ച് തടയുന്ന പോലീസാണ് ജനങ്ങളെ സമരത്തിന് എതിരാക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
ഡിസംബര്‍ 14ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്
Keywords: Slams LDF Leaders during Cliff House Siege, Thiruvananthapuram, Family, Children, Vehicles, Complaint, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.