ചെങ്ങറയിലെ പട്ടയം ലഭിച്ചവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കും: ഇ ചന്ദ്രശേഖരന്‍

 


ADVERTISEMENT

പത്തനംതിട്ട:(www.kvartha.com 24/02/2018) പട്ടയം ലഭിച്ചതിന്റെ പേരില്‍ ചെങ്ങറ സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ ഉറപ്പ്. സമരഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനോടൊപ്പം തിരുവനന്തപുരത്തെത്തി റവന്യു മന്ത്രിയെ കണ്ട് പരാതികള്‍ പറഞ്ഞപ്പോഴാണ് മന്ത്രി അനുകൂലമായ നിലപാട് സ്വീകരിച്ചത്. 2007ല്‍ സാധുജന വിമോചന മുന്നണി നേതാവ് ളാഹ ഗോപാലന്റെ നേതൃത്വത്തിലാണ് ഭൂമിക്കും വീടിനുമായി ചെങ്ങറ എസ്റ്റേറ്റ് ഭൂമിയില്‍ സമരം ആരംഭിക്കുന്നത്.

സരത്തിലുള്ള 1495 പേര്‍ക്കാണ് 2010ല്‍ പട്ടയം അനുവദിച്ചത്. സമരനേതാക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ചെങ്ങറ പാക്കേജ് രൂപീകരിച്ചത്. സമരത്തിലുള്ള പട്ടികവര്‍ക്ഷക്കാര്‍ക്ക് ഒരേക്കര്‍, പട്ടിക വര്‍ഗക്കാര്‍ക്ക് 50 സെന്റ, ഇതരവിഭാഗങ്ങളിലുള്ളവര്‍ക്ക് 25 സെന്റ് എന്നിങ്ങനെ ഭൂമി നല്‍കാമെന്നായിരുന്നു പാക്കേജ്. പ്രത്യേക സര്‍വ്വെ നടത്തിയാണ് സമരൂമിയിലുണ്ടായിരുന്ന ഭൂമിയില്ലാത്തവരെ കണ്ടെത്തിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ്, പാലക്കാട് തുടങ്ങി ഒമ്പത് ജില്ലകളിലായാണ് ഭൂമി അനുവദിക്കപ്പെട്ടത്.

ചെങ്ങറയിലെ പട്ടയം ലഭിച്ചവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കും: ഇ ചന്ദ്രശേഖരന്‍

ഭൂമി അനുവദിക്കപ്പെട്ട അതാത് ജില്ലയിലെ ജില്ല കലക്ടര്‍മാരാണ് പട്ടയം വിതരണം ചെയ്തതത്. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും ലഭിച്ച ഭൂമി വാസയോഗ്യമല്ലായിരുന്നു. വനത്തിനോട് ചേര്‍ന്നുള്ള കാട്ടുമൃഗശല്യമുള്ള സ്ഥലമോ, പാറക്കെട്ടുകള്‍ നിറഞ്ഞ് കൃഷിക്ക് അനുകൂലമല്ലാത്തതും ചെങ്കുത്തായതുമായ സ്ഥലങ്ങളോ ആണ് പലര്‍ക്കും ലഭിച്ചത്. തങ്ങള്‍ക്ക് ലഭിച്ച സ്ഥലത്തിന്റെ പട്ടയവുമായി താമസിക്കാന്‍ ചെന്നപ്പോഴാണ് പലരും വഞ്ചിക്കപ്പെട്ട വിവരമറിയുന്നത്. ഇതോടെ പലരും സ്ഥലം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. വാസയോഗ്യമല്ലാത്ത ഭൂമിയാണ് അനുവദിക്കപ്പട്ടതെന്ന വിവരമറിഞ്ഞവര്‍ പട്ടയം വാങ്ങാനും തയ്യാറായില്ല.

പത്തനംതിട്ട ജില്ലയില്‍ പട്ടയം ലഭിച്ച നാല് കുടുംബങ്ങള്‍ ഏനാദിമംഗലത്ത് താമസിക്കുന്നുണ്ട്. പട്ടയമുണ്ടെങ്കിലും വാസയോഗ്യമായ ഭൂമി ലഭിക്കാതെ തിരികെ ചെങ്ങറ സമരഭൂമിയിലെത്തിയവരെ പ്രവേശിപ്പിക്കാന്‍ അവിടെയുള്ളവര്‍ സമ്മതിച്ചില്ല. ഇതോടെ പട്ടയമുണ്ടെങ്കിലും കിടപ്പാടമില്ലാതായവര്‍ തെരുവിലായി. ഇവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍ ഇടപെട്ടാണ് റവന്യു മന്ത്രിയെ കാണാന്‍ അവസരമുണ്ടാക്കിയത്. രണ്ട് വര്‍ഷം മുമ്പത്തെ സര്‍ക്കാര്‍ കണക്ക് പ്രകാരം അഞ്ഞൂറിലധികം കുടുംബങ്ങളിലായി 2200ലധികം ആളുകള്‍ ഇപ്പോഴും ചെങ്ങറ സമര ഭൂമിയില്‍ കഴിയുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Complaint, CPI, Revenue minister, Residential land will be given to  the Chengara people: E Chandrasekharan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia