IPS Officers | പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്നതിനിടെ സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ഡിസിപിമാരെ മാറ്റി; അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ് കേസുകള്‍ കൂട്ടുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം
Jul 21, 2022, 10:19 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, നഗരങ്ങളിലെ ഡിസിപിമാരെ മാറ്റി. മരം മുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടുണ്ട്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി സന്തോഷ് കുമാര്‍ കെ വിയെയാണ് മാറ്റിയത്. തിരുവനന്തപുരം ഡിസിപിയെ മാറ്റി അജിത് കുമാര്‍ ഐപിഎസിനെ പുതിയ ഡിസിപിയായി നിയമിച്ചു. അംഗിത് അശോകനെയാണ് മാറ്റിയത്. കൊച്ചിയില്‍ ശശിധരന്‍ ഐപിഎസാകും പുതിയ ഡിസിപി. ഡോ. ശ്രീനിവാസാണ് കോഴിക്കോട് പുതിയ ഡി സി പിയാകുക.
ജൂലൈ എട്ടാം തിയതി സംസ്ഥാന പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടന്നിരുന്നു. പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലന്‍സ് മേധാവിയായി അന്ന് നിയമിച്ചിരുന്നു.
ഇതടക്കം സംസ്ഥാനത്തെ പൊലീസ് സേനയില്‍ വലിയ അഴിച്ചുപണിയാണ് അന്ന് നടത്തിയത്. പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങളും കുറ്റങ്ങളും ഉയരുന്നതിനിടെയാണ് പുതിയ അഴിച്ചുപണി എന്നത് ശ്രദ്ധേയമാണ്. ജില്ലാ പൊലീസ് മേധാവി സ്ഥാനത്തും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടായിരുന്നു.
ബെവ്‌കോ എം ഡിയായി എഡിജിപി യോഗേഷ് ഗുപ്തയെ നിയമിച്ചു. എം ആര്‍ അജിത് കുമാര്‍ പൊലീസ് ബറ്റാലിയന്റെ എഡിജിപിയായി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിനാണ് ചുമതല. ഡെപ്യൂടേഷന്‍ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം സര്‍വിസിലേയ്ക്ക് തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും നിയമിച്ചിരുന്നു.
ബെവ്‌കോ എംഡി ശ്യാം സുന്ദര്‍ ക്രൈം ബ്രാഞ്ച് ഡി ഐ ജി, കോഴിക്കോട് റൂറല്‍ എസ്പി ശ്രീനിവാസന്‍ ഇന്റലിജന്‍സ് വിഭാഗം, എറണാകുളം റൂറല്‍ എസ്പി കാര്‍ത്തിക് കോട്ടയത്ത്, കൊല്ലം കമീഷനര്‍ നാരായണന്‍ പൊലീസ് ആസ്ഥാനത്തേക്ക്, മെറിന്‍ ജോസഫ് പുതിയ കൊല്ലം കമീഷണര്‍, കറുപ്പസ്വാമി കോഴിക്കോട് റൂറല്‍ എസ്പി, വയനാട് എസ്പിയായിരുന്ന അരവിന്ദ് സുകുമാര്‍ കെഎപി നാലില്‍, കോട്ടയം എസ്പി ശില്‍പ വനിത ബറ്റാലിയനില്‍, ആര്‍ ആനന്ദ് വയനാട് എസ്പി, വിവേക് കുമാര്‍ പുതിയ എറണാകുളം റൂറല്‍ എസ്പി, കുര്യാക്കോസ് ഇടുക്കി എസ്പി ഇങ്ങനെയാണ് മാറ്റങ്ങള്‍ വരുത്തിയിരുന്നത്.
സംസ്ഥാനത്തെ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റഹതിന് പിന്നാലെ അഴിമതി രഹിതമായ സമൂഹത്തിന് വേണ്ടി വിജിലസിനെ പ്രാപ്തമാക്കുമെന്ന് മനോജ് എബ്രഹാം പറഞ്ഞു. അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ് കേസുകള്‍ കൂട്ടുമെന്നും സംഘടിതമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തക്കതായ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Keywords: News,Kerala,State,Police,IPS Officer,Top-Headlines, Reshuffle at the IPS level; DCPs in major cities replaced; Wood cutting investigation officer also changed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.