Saree design | സാരിയിൽ തിളങ്ങി മാധവിക്കുട്ടിയുടെ നീർമാതളപ്പൂക്കൾ; വേറിട്ട പരീക്ഷണവുമായി സംസ്ഥിതി കലക്ഷൻസ് ഉടമ രശ്മി; മനം കവർന്ന് ശിവാനിയുടെ ഫോടോ ഷൂട്
Oct 10, 2022, 19:32 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) പൊയറ്റിക് ഹാൻഡ് പെയ്ൻറിങ്ങ് ചെയ്ത ഗ്രേ ചന്ദേരി സാരിയും, റെഡ് കളർ ഫ്രിൽഡ് റോ കോടൺ ബ്ലൗസും ഡിസൈൻ ചെയ്ത സംസ്ഥിതി കലക്ഷൻസ് ഉടമ രശ്മിയുടെ പുതിയ പരീക്ഷണം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമായി. മാധവിക്കുട്ടിയുടെ നീർമാതളപ്പൂക്കൾ എന്ന കൃതിയുമായി ബന്ധപ്പെടുത്തിയാണ് സാരിയിൽ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. പഴയ കാല തനിമയിൽ തന്നെയാണ് ബ്ലൗസും ഡിസൈൻ ചെയ്തിരിക്കുന്നത്.
കവിതകളും, കഥകളുമായി ഒരു പുതിയ ട്രെൻഡ് സാരിയിൽ ചെയ്യണമെന്ന് കരുതിയിട്ട് കുറേ നാളുകളായെന്ന് രശ്മി പറഞ്ഞു. ആരും തന്നെ ഇന്നുവരെ ചെയ്യാത്ത വ്യത്യസ്തത സാരിയിൽ കൊണ്ടുവരണമെന്ന കാഴ്ചപ്പാടോടെയാണ് നീർമാതളപ്പൂക്കൾ തന്നെ തെരഞ്ഞെടുത്തതെന്നും അവർ വ്യക്തമാക്കി.
കവിതകളും, കഥകളുമായി ഒരു പുതിയ ട്രെൻഡ് സാരിയിൽ ചെയ്യണമെന്ന് കരുതിയിട്ട് കുറേ നാളുകളായെന്ന് രശ്മി പറഞ്ഞു. ആരും തന്നെ ഇന്നുവരെ ചെയ്യാത്ത വ്യത്യസ്തത സാരിയിൽ കൊണ്ടുവരണമെന്ന കാഴ്ചപ്പാടോടെയാണ് നീർമാതളപ്പൂക്കൾ തന്നെ തെരഞ്ഞെടുത്തതെന്നും അവർ വ്യക്തമാക്കി.
തന്റെ എല്ലാ വർകുകളിലും വ്യത്യസ്ത കൊണ്ടുവരാറുള്ള രശ്മി വേറിട്ട കഴിവുകൾ കൊണ്ട് പ്രശസ്തയാണ്. തന്റെ പുതിയ വർകിനായി മോഡലിനേയും ഏറെ ശ്രദ്ധയോടെ തന്നെയാണ് രശ്മി തെരഞ്ഞെടുത്തത്. കോഴിക്കോട് ദേവഗിരി കോളജിൽ ഒന്നാം വർഷ ഫിസിക്സ് ബിരുദത്തിന് പഠിക്കുന്ന ശിവാനിയെയാണ് രശ്മി പുതിയ സാരിക്ക് മോഡലാക്കിയത്. കണ്ണുകളുടെ പ്രത്യേകതയാണ് അതിനൊരു കാരണമായത്. ശിവാനിയുടെ ഫോടോ ഷൂട് ഇതിനകം ഏവരുടെയും മനം കവർന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.



