SWISS-TOWER 24/07/2023

തന്റെ നഗ്നചിത്രം ബിജുവിന്റെ കയ്യിലുണ്ട്: സരിത

 


ADVERTISEMENT

കൊല്ലം: തന്റെ നഗ്ന ചിത്രം മുന്‍ കാമുകന്‍ ബിജു രാധാകൃഷ്ണന്റെ കയ്യിലുണ്ടെന്നും ഈ ചിത്രം കാണിച്ച് തന്നെ ബിജു ബ്ലാക്‌മെയില്‍ ചെയ്തതായും സരിതയുടെ മൊഴി. തന്റെ നഗ്‌നഫോട്ടോ കാട്ടി ബിജു പലരില്‍ നിന്നും പണം തട്ടിയിട്ടുണ്ട്. കൊല്ലപ്പെട്ട ബിജുവിന്റെ ഭാര്യ രശ്മിയുടെ നഗ്നചിത്രവും ബിജു എടുത്തിരുന്നതായും സരിതയുടെ മൊഴിയിലുണ്ട്. ഇത് കാട്ടി തന്നെയും രശ്മിയെയും നിരന്തരം ഉപദ്രവിച്ചിരുന്നു. മദ്യം നല്‍കി ബോധരഹിതയാക്കി തലയ്ക്ക് അടിച്ചാണ് രഷ്മിയെ ബിജു കൊന്നതെന്നും സരിത മൊഴി നല്‍കി.

രശ്മി വധക്കേസ് വിചാരണയ്ക്കിടെയാണ് സരിത നിര്‍ണായക മൊഴി നല്‍കിയത്. മൊഴി നല്‍കുന്ന പലഘട്ടത്തിലും സരിത കോടിതിയില്‍ പൊട്ടിക്കരഞ്ഞു. രശ്മിയെ കൊന്നത് പിതാവ് ബിജുവാണെന്ന് കഴിഞ്ഞ ദിവസം രശ്മിയുടെ മകന്‍ മൊഴി നല്‍കിയിരുന്നു. അച്ഛനെ അയാള്‍ എന്നുപറഞ്ഞാണ് മകന്‍ കോടതിയില്‍ മൊഴി നല്‍കിയത്. അമ്മയെ കൊന്നതുകൊണ്ട് അയാളെ അച്ഛന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും മകന്‍ വ്യക്തമാക്കിയിരുന്നു.

അച്ഛന്റെ മര്‍ദനത്തെ തുടര്‍ന്ന് അമ്മയുടെ മൂക്കില്‍ നിന്നും മറ്റും ചോര വന്നിരുന്നു. അമ്മയുടെ വായില്‍ ബ്രൗണ്‍ നിറമുള്ള ദ്രാവകം ഒഴിച്ച് മര്‍ദിച്ചതായും കുട്ടിയുടെമൊഴിയിലുണ്ട്. അമ്മയെ കൈയില്‍ പിടിച്ച് വലിച്ചിഴച്ച് കുളിമുറിയിലേക്ക് കൊണ്ടുപോയതായും ഇതുകണ്ട് താന്‍ കരഞ്ഞ് ഉറങ്ങിപ്പോയെന്നും മകന്‍ പറഞ്ഞിരുന്നു. പിറ്റേദിവസം അമ്മ കുളിമുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടതെന്നുമാണ് മൊഴി.

തന്റെ നഗ്നചിത്രം ബിജുവിന്റെ കയ്യിലുണ്ട്: സരിത

2006 ഫെബ്രുവരി മൂന്നിനു രാത്രിയിലാണു രശ്മി കൊല്ലപ്പെട്ടത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. സ്ത്രീപീഡനം, തെളിവു നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ബിജുവിന്റെ അമ്മ രാജമ്മാളിനെതിരെയും ചുമത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
പള്ളി ഭണ്ഡാരം കവര്‍ന്നു

Keywords:  Kerala, Kollam, Murder, Case, Complaint, Court, Nude Photo, Girl, Reshmi murder case: Saritha testifies against Biju, Solar scam accused Saritha S Nair said Biju Radhakrishnan captured her nude pictures and blackmailed with that, Biju And Saritha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia