യൗവനത്തിന്റെ നല്ലകാലം ചെലവിട്ടുണ്ടാക്കിയ രേഖകളാണതില്‍; ഏഴ് വര്‍ഷത്തെ കണ്ടെത്തലുകള്‍ അത്ര നിസ്സാരമല്ല; പണം നിങ്ങള്‍ എടുത്തിട്ട് ബാഗ് തിരിച്ചുതരൂ; അപേക്ഷയുമായി ഗവേഷണ വിദ്യാര്‍ത്ഥി

 


തൃശ്ശൂര്‍: (www.kvartha.com 31.01.2020) ബസ് യാത്രയ്ക്കിടെ ഗവേഷക വിദ്യാര്‍ത്ഥിയുടെ ബാഗ് നഷ്ടമായി. കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മജീദ് പിയുടെ ലാപ്ടോപ്പ് അടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.

ബുധനാഴ്ച തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. ഗവേഷണവുമായി ബന്ധപ്പെട്ട പ്രീ സബ്മിഷന്‍ പ്രസേന്റേഷന്‍ കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ബാഗ് നഷ്ടപ്പെട്ടത്.

ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്റെ കണ്ടെത്തലുകളും പിഎച്ച്ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്‌ടോപ്പും രേഖകളുമാണ് നഷ്ടപ്പെട്ട ബാഗിലുള്ളത്. യൗവനത്തിന്റെ നല്ലകാലം ചെലവിട്ടു നടത്തിയ ഗവേഷണം പാഴാകാതിരിക്കണമെങ്കില്‍ ആ ബാഗ് എടുത്തയാള്‍ കനിയണം.

യൗവനത്തിന്റെ നല്ലകാലം ചെലവിട്ടുണ്ടാക്കിയ രേഖകളാണതില്‍; ഏഴ് വര്‍ഷത്തെ കണ്ടെത്തലുകള്‍ അത്ര നിസ്സാരമല്ല; പണം നിങ്ങള്‍ എടുത്തിട്ട് ബാഗ് തിരിച്ചുതരൂ; അപേക്ഷയുമായി ഗവേഷണ വിദ്യാര്‍ത്ഥി

ഗവേഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രീ സബ്മിഷന്‍ അവതരണത്തിനായി വന്നതിനാല്‍ എല്ലാ രേഖകളും പ്രബന്ധവും ലാപ്‌ടോപ്പിലുണ്ടായിരുന്നു. വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവും ബാഗിലുണ്ട്.

ബസിന്റെ ബര്‍ത്തില്‍ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടിക്കപ്പെട്ടത്. കാലിയായ ബാഗ് ബസില്‍ ഉപേക്ഷിച്ച ശേഷം മജീദിന്റെ ബാഗ് എടുത്തുകൊണ്ടുപോകുകയായിരുന്നു.

മലപ്പുറം ജില്ലയിലെ പുത്തനത്താണിയില്‍ ബസ് നിര്‍ത്തിയപ്പോഴാണ് മോഷ്ടാവ് ബാഗുമായി കടന്നുകളഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബാഗ് എടുത്തുവെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ മജീദ് പുറത്തുവിട്ടിരുന്നു.

അമേരിക്കന്‍ ടൂറിസ്റ്ററിന്റെ കറുപ്പ് നിറത്തിലുള്ള ബാഗാണ് നഷ്ടപ്പെട്ടിട്ടത്. മജീദിന്റെ ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പെന്‍ഡ്രൈവ്, 2000 രൂപ, ബൈക്കിന്റെയും വീടിന്റെയും താക്കോല്‍ എന്നിവയും നഷ്ടപ്പെട്ട ബാഗില്‍ ഉണ്ടായിരുന്നു.

പണം എടുത്ത ശേഷം ലാപ്ടോപ്പും മറ്റു രേഖകളും അടങ്ങിയ ബാഗ് മോഷ്ടാവ് തിരിച്ച് ഏല്‍പ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് മജീദ്. വീടിന്റെ താക്കോലും ബാഗിലുണ്ടായിരുന്നു. മജീദിന്റെ നമ്പര്‍ 9809243709

Keywords:  News, Kerala, Thrissur, Researchers, Student, Laptop, Theft, Research Student Missed his Laptop Bag
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia