Rescued | മലവെള്ളപ്പാച്ചിലിൽ ഒറ്റപ്പെട്ട് പിഞ്ച് കുഞ്ഞുൾപ്പെടെ മൂന്നംഗ കുടുംബം; സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന; വീഡിയോ 

 
Rescued
Rescued

Photo/ Video: Arranged

പെണ്‍കുട്ടിയുടെ പിതാവ് നൽകിയ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്

കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശങ്ങൾ വെള്ളപ്പൊക്ക (Flood) ഭീഷണിയിൽ ഒറ്റപ്പെട്ടു. കർണാടക (Karnataka) വനത്തിലെ കനത്ത മഴയാണ് (Heavy Rain) ഇതിന് കാരണം. പുഴയോര പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങൾ (Family) ഒറ്റപ്പെട്ടു. ചെറുപുഴയിൽ (Cherupuzha) മലവെള്ളപ്പാച്ചിലിൽ പുറംലോകവുമായി ബന്ധപ്പെട്ടിരുന്ന മരപ്പാലം ഒലിച്ചു പോയതിനെ തുടർന്ന് തുരുത്തിൽ ഒറ്റപ്പെട്ടു പോയ പിഞ്ചുകുഞ്ഞുൾപ്പെടെ മൂന്നുപേരെ അഗ്നിരക്ഷാ സേനാംഗങ്ങൾ (Fire Force) അതിസാഹസികമായി രക്ഷിച്ചു.

ചെറുപുഴയിൽ പേമാരിയിലും ചുഴലിക്കാറ്റിലും വീടുകൾ ഒറ്റപ്പെട്ടതിനെ തുടർന്നാണ് രക്ഷാപ്രവർത്തനത്തിനായി (Rescue) പെരിങ്ങോം ഫയർ ഫോഴ്സ് രംഗത്തിറങ്ങിയത്. തേജസ്വിനി പുഴയിലെ തുരുത്തിൽ വെള്ളപ്പൊക്കത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഒറ്റപ്പെട്ട കുടുംബത്തെയാണ് സാഹസികമായി രക്ഷിച്ചത്. ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയാണ് തുരുത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്.

പുഴയിലൂടെ തുരുത്തിലേക്ക് നാട്ടുകാർ നിർമിച്ച മരപ്പാലമുണ്ടായിരുന്നു. കർണാടകവനത്തിൽ നിന്ന് കൂറ്റൻ മരം ഒഴുകിയെത്തി പാലത്തിലിടിച്ചതോടെ മരപ്പാലം ഒഴുകിപ്പോവുകയായിരുന്നു. ഇതോടെ കുടുംബങ്ങൾ പൂർണമായും ഒറ്റപ്പെട്ടു. അങ്ങനെയാണ് പെരിങ്ങോം അഗ്നിരക്ഷാസേന രക്ഷാദൗത്യത്തിനിറങ്ങിയത് . തുരുത്തിൽ അകപ്പെട്ടവരുടെ കൂട്ടത്തിലാണ് മനുപ് -ബിജി ദമ്പതികളും ഒന്നര മാസം പ്രായമുള്ള ആൺകുഞ്ഞ് ആരോണുമുണ്ടായിരുന്നത്. 

വെള്ളിയാഴ്ച രാവിലെയാണ് കുത്തിയൊലിക്കുന്ന തോട്ടിലെ മലവെള്ളപാച്ചിലിനെ അവഗണിച്ചു കൊണ്ടു മറ്റൊരു പാലമുണ്ടാക്കി അഗ്നിരക്ഷാസേനയെത്തി ദമ്പതികളെയും കുഞ്ഞിനെയും കരയ്ക്കെത്തിച്ചു രക്ഷിച്ചത്. ഇവരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia