വാടെര്‍ അതോറിറ്റി ഓഫീസ് കോംപൗന്‍ഡിലെ പൈപുകളില്നിന്നും 7 പെരുമ്പാമ്പുകളെ പിടികൂടി; ഇനിയും പാമ്പുകളുണ്ടാവുമെന്ന് ജീവനക്കാര്‍
                                                 Jan 29, 2022, 18:36 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മലപ്പുറം: (www.kvartha.com 29.01.2022) വാടെര്‍ അതോറിറ്റി ഓഫീസ് കോംപൗന്‍ഡില്‍ നിന്നും പെരുമ്പാമ്പുകളെ പിടികൂടി. ഓഫീസ് കോംപൗന്‍ഡില്‍ കൂട്ടിയിട്ട പൈപുകള്ക്കിടയില് നിന്നാണ് ഏഴ് പെരുമ്പാമ്പുകളെ പിടികൂടിയത്. പ്രദേശത്ത് ഇനിയും പാമ്പുകളുണ്ടാവുമെന്നും ശക്തമായ തിരച്ചില്‍ വേണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.   
 
  രാവിലെ കോംപൗഡ് വൃത്തിയാക്കാനെത്തിയ ജീവനക്കാനാണ് പൈപുകള്ക്കിടയില് ഒരു പാമ്പിനെ ആദ്യം കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ആര്‍ആര്‍ടി വളണ്ടിയര്‍ നടത്തിയ തിരച്ചിലിലാണ് സമീപത്തുനിന്നും മറ്റ് ആറ് പാമ്പുകളെ കൂടി കണ്ടെത്തിയത്. ആര്‍ആര്‍ടി വാളണ്ടിയര്‍മാര്‍ ഏഴു പാമ്പുകളേയും പിടികൂടി ചാക്കുകളിലാക്കി. പാമ്പുകളെ വനംവകുപ്പിന് കൈമാറി.  
  കാടുമൂടി കിടക്കുന്ന കോംപൗന്‍ഡില്‍ ഉപയോഗിക്കാനുള്ളതും ഉപയോഗ ശൂന്യമായതുമായ 100 കണക്കിന് പൈപുകളാണ് കെട്ടിക്കിടക്കുന്നത്. കോംപൗഡിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ ഒഴിവാക്കണമെന്ന്  ജീവനക്കാര്‍ ആവശ്യപ്പെടുന്നു. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
