റിപബ്ലിക് ദിനത്തില്‍ മന്ത്രി അഹ് മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി; അന്വേഷണത്തിന് ഉത്തരവിട്ടു, നടപടി വേണമെന്ന് ഉണ്ണിത്താന്
Jan 26, 2022, 11:22 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 26.01.2022) റിപബ്ലിക് ദിനത്തില്‍ മന്ത്രി അഹ് മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാക ഉയര്‍ത്തിയത് തലകീഴായി. സല്യൂട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബദ്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു.
കലക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രന്‍, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു പതാക ഉയര്‍ത്തല്‍. ജില്ലയിലെ എംപിയും എം എല്‍ എമാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജില്ലാ കലക്ടര്‍ പങ്കെടുത്തിരുന്നില്ല.
സംഭവത്തിന് പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമിനെയും വിളിപ്പിച്ചു. കലക്ടറുടെ ചാര്‍ജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപോര്‍ട് സമര്പിക്കാന് ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.
അതേ സമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും റിഹേഴ്സല്‍ നടത്താത്തത് വീഴ്ച്ചയാണെന്നും, നടപടി വേണമെന്നും കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

