അൻവർ ബാലശിങ്കം വാഗമണ്ണിൽ രഹസ്യ സന്ദർശനം നടത്തിയതായി വിവരം; ലക്ഷ്യം കേരളത്തിനെതിരെയുള്ള സമരമെന്ന് റിപോർടുകൾ
Oct 2, 2021, 13:20 IST
വാഗമൺ: (www.kvartha.com 02.10.2021) മുല്ലപ്പെരിയാർ വിഷയം തമിഴ്നാട്ടിൽ കൊടുമ്പിരി കൊണ്ടിരിക്കെ സമരസമിതി നേതാവ് അൻവർ ബാലശിങ്കം വാഗമണ്ണിൽ രഹസ്യ സന്ദർശനം നടത്തിയതായി വിവരം. തമിഴ് വിഭാഗം ഏറെയുള്ള നോർത് ഡിവിഷൻ, കണ്ണംങ്കുളം ഡിവിഷൻ, കോട്ടമല, വാഗമൺ, പഴയകാട്, പുതുക്കാട് എന്നിവിടങ്ങളിൽ തമിഴ് തൊഴിലാളികൾ താമസിക്കുന്ന ലായങ്ങളിലാണ് ബാലശിങ്കം എത്തിയതെന്നാണ് റിപോർടുകൾ.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 ന് കുമളി വഴി കാറിൽ വാഗമണ്ണിൽ എത്തിയെന്നും രാത്രി ഏറെ വൈകിയാണ് മടങ്ങിയതെന്നും തോട്ടങ്ങളിലെ ലായങ്ങൾ സന്ദർശിക്കുകയും ഭക്ഷ്യ കിറ്റുകളും പണവും നൽകിയെന്നുമാണ് അറിയുന്നത്.
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ ശക്തമായ സമരം നടത്താൻ ബാലശിങ്കത്തിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. ഇതിന് മുന്നോടിയായി തമിഴ്നാട്ടിലെ കമ്പത്ത് അഞ്ച് ജില്ലകളിൽ നിന്നുള്ള കർഷകരുടെ സംഗമവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ തോട്ടം മേഖലയിൽ സന്ദർശനം നടത്തിയെന്ന വിവരം പുറത്തുവരുന്നത്.
തീവ്ര തമിഴ് നിലപാടുള്ളയാളാണ് അൻവർ ബാലശിങ്കം. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേരത്തെ തന്നെ മൂന്നാർ, വാഗമൺ അടക്കമുള്ള തോട്ടം മേഖലകളിൽ രഹസ്യവും പരസ്യവുമായി പ്രവർത്തിച്ചു വന്നിരുന്നുവെന്നാണ് റിപോർടുകൾ. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നല്കിയതും കേരള വിരുദ്ധ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തതിലൂടെയാണ് ബാലശിങ്കം ശ്രദ്ധേയനായത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായും റിപോർടുകൾ ഉണ്ടായിരുന്നു.
Keywords: News, Kerala, Report, Visit, Mullaperiyar, Tamilnadu, Wayanad, Munnar, Reports that Anwar Balasingam visited Vagamon?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.