Dead | പ്രശസ്ത കൂടിയാട്ടം മിഴാവ് ആചാര്യന്‍ പികെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

 


ADVERTISEMENT

ലക്കിടി: (KVARTHA) പ്രശസ്ത കൂടിയാട്ടം മിഴാവ് ആചാര്യന്‍ പികെ നാരായണന്‍ നമ്പ്യാര്‍ (96) അന്തരിച്ചു. പാലക്കാട്ടെ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് മരണം. മാണി മാധവ ചാക്യാരുടേയും പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠത്തില്‍ കുഞ്ഞിമാളു നങ്ങ്യാരമ്മയുടേയും മകനായി പാലക്കാട് കിള്ളിക്കുറിശ്ശിമംഗലത്തായിരുന്നു ജനനം. ദീര്‍ഘകാലം കലാമണ്ഡലത്തില്‍ മിഴാവ് അധ്യാപകനായിരുന്നു.

Dead | പ്രശസ്ത കൂടിയാട്ടം മിഴാവ് ആചാര്യന്‍ പികെ നാരായണന്‍ നമ്പ്യാര്‍ അന്തരിച്ചു

മിഴാവ് വാദകനായി ജീവിതം ആരംഭിച്ച നമ്പ്യാര്‍ കൂടിയാട്ടം, പാഠകം, കൂത്ത് എന്നിവയുടെ കുലപതിയായി മാറി. നിരവധി സംസ്‌കൃത നാടകള്‍ എഴുതി ചിട്ടപ്പെടുത്തി. 18 ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൂത്തിനെയും കൂടിയാട്ടത്തെയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ നിര്‍ണായക നേതൃത്വം വഹിച്ചു. കലയ്ക്കുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി 2008ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. പിതാവിനും പത്മശ്രീ ബഹുമതി ലഭിച്ചിരുന്നു.

ഭാര്യ: പരേതയായ കിടങ്ങൂര്‍ ചെറുമണത്ത് മഠം ശാന്ത നങ്ങ്യാരമ്മ. മക്കള്‍: വാസന്തി നാരായണന്‍, ഡോ സികെ ജയന്തി (അസോ. പ്രൊഫ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല), പികെ ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ (സി എ എച് എസ് കുഴല്‍മന്ദം), പികെ ഹരീഷ് നമ്പ്യാര്‍ (ആലുവ). മരുമക്കള്‍: നാരായണന്‍ നമ്പ്യാര്‍, സുചിത്ര, വാണി.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ല കലക്ടര്‍, സര്‍കാരിന് വേണ്ടി തഹസില്‍ദാര്‍, കുഞ്ചന്‍ സ്മാരക വായനശാലക്ക് വേണ്ടി ഒപി രാജേന്ദ്രന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Keywords:  Renowned Koiyattam Mizhav Acharya PK Narayanan Nambiar passed away, Wayanad, News, PK Narayanan, Dead, Obituary, Hospital, Treatment, Award, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia