Smooth Skins | മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന, ചില ഒറ്റമൂലികള്‍ ഇതാ

 


കൊച്ചി: (KVARTHA) ഇന്നത്തെ തിരക്കിട്ട ജീവിത സാഹചര്യത്തില്‍ പലര്‍ക്കും സ്വന്തം ശരീരവും ആരോഗ്യവുമൊന്നും വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ ഒരുപാട് ശാരീരിക അസ്വസ്ഥതകള്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടതായി വരുന്നു. അനാരോഗ്യകരമായ ഭക്ഷണക്രമവും, വിശ്രമം ഇല്ലാതെ ജോലി ചെയ്യുന്നതും കാരണം പെട്ടെന്ന് സൗന്ദര്യമെല്ലാം നശിച്ചുപോകുകയും പ്രായം കൂടിയപോലെ തോന്നുകയും ചെയ്യുന്നു.

ഇതിന്റെ ഫലമായി മുഖത്ത് ചുളിവുകളും നേര്‍ത്ത വരകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. അമിതമായ സൂര്യപ്രകാശവും മലിനീകരണവുമെല്ലാം ചര്‍മത്തെ നശിപ്പിക്കുന്നതിനുള്ള കാരണമാണ്. എന്നാല്‍ വിഷമിക്കേണ്ട ആവശ്യമില്ല, സൗന്ദര്യം തിരികെ ലഭിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചാല്‍ മതി. നല്ല ഫലം ഉണ്ടാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Smooth Skins | മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന, ചില ഒറ്റമൂലികള്‍ ഇതാ

ചുളിവുകളുടെ കാരണങ്ങള്‍

പ്രായം കൂടുന്നതിനനുസരിച്ച് ചര്‍മത്തില്‍ ചുളിവുകള്‍ പ്രകടമാകാം. സൂര്യനുമായുള്ള അധിക സമ്പര്‍ക്കം ചര്‍മത്തില്‍ ചുളിവുകള്‍ വീഴാനുള്ള ഏറ്റവും വലിയ കാരണമായി കണക്കാക്കപ്പെടുന്നു. പുകവലിയും ചര്‍മത്തില്‍ എളുപ്പത്തില്‍ ചുളിവുകള്‍ വീഴാനുള്ള ഒരു കാരണമാണ്.

ഉറക്കക്കുറവ്, സമീകൃതാഹാരത്തിന്റെ അഭാവം, സമ്മര്‍ദം, മലിനീകരണം, സൗന്ദര്യവര്‍ധക വസ്തുക്കളുടെ അമിത ഉപയോഗം ഇവയൊക്കെ ചുളിവുകള്‍ക്ക് കാരണമാണ്.

പരിഹാരമാര്‍ഗം

*കക്കിരി മാസ്‌ക്

വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ സാന്നിധ്യം കക്കിരിയെ ഒരു മികച്ച സൗന്ദര്യ സംരക്ഷണ വസ്തുവാക്കി മാറ്റുന്നു. കക്കിരി മാസ്‌ക് ഉപയോഗിക്കുന്നത് ചര്‍മത്തെ ഇറുകിയതാക്കാനും ജലാംശം നല്‍കാനും സഹായിക്കുന്നു. കക്കിരി അരച്ച് ജ്യൂസ് വേര്‍തിരിച്ചെടുത്ത് മുഖത്തുടനീളം പുരട്ടി അല്‍പനേരം കഴിഞ്ഞ് വെള്ളത്തില്‍ കഴുകുക. മികച്ച ഫലം ഉറപ്പ്.

*വാഴപ്പഴം മാസ്‌ക്

വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കറുത്ത പാടുകള്‍ ഇല്ലാതാക്കുന്നതിനൊപ്പം വാര്‍ധക്യ ചുളിവുകളും തടയുന്നു. ചര്‍മകോശങ്ങള്‍ക്ക് ശരിയായ ജലാംശം നല്‍കാന്‍ വാഴപ്പഴം സഹായിക്കുന്നു. നന്നായി പഴുത്ത ഒരു വാഴപ്പഴം ചര്‍മത്തില്‍ പുരട്ടി 15-20 മിനുട് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. നല്ല ഫലം കിട്ടും.

*ഒലിവ് ഓയില്‍

മൃദുവായ ചര്‍മം ലഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ചര്‍മത്തിലെ ചുളിവുകള്‍ ഭേദമാക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഒലിവ് ഓയില്‍. ഒലിവ് ഓയില്‍ ചര്‍മത്തിന്റെ കൊളാജന്റെ അളവ് വര്‍ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിനുമുമ്പ് ചര്‍മത്തില്‍ കുറച്ച് തുള്ളി ഒലിവ് ഓയില്‍ തേച്ച് മസാജ് ചെയ്യുകയും പിന്നീട് ഒരു തൂവാല കൊണ്ട് വൃത്തിയാക്കുകയും ചെയ്യുന്നത് വഴി ചുളിവുകള്‍ എളുപ്പത്തില്‍ ഇല്ലാതാക്കും.

*കറ്റാര്‍ വാഴ

രോഗശാന്തി ഗുണങ്ങള്‍ക്കും വിറ്റാമിന്‍ ഇക്കും പേരുകേട്ടതാണ് കറ്റാര്‍ വാഴ. 90 ദിവസം തുടര്‍ചയായി ഇത് ചര്‍മത്തില്‍ പുരട്ടുന്നത് വഴി ചുളിവുകളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. മങ്ങിയ ചര്‍മം നീക്കാനും കറ്റാര്‍വാഴ ഫലപ്രദമാണ്.

*മുട്ടയുടെ വെള്ള

മുട്ടകളുടെ ഗുണം ചര്‍മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍, പ്രോട്ടീന്‍ സംയുക്തം ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. മുട്ടയുടെ വെള്ള ചര്‍മ്മത്തെ ദൃഢമാക്കാന്‍ സഹായിക്കുകയും ചര്‍മത്തില്‍ നിന്ന് അധിക സെബം ആഗിരണം ചെയ്യുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള ചര്‍മത്തില്‍ നേരിട്ട് പുരട്ടിയ ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക.

*വെളിച്ചെണ്ണ

വെളിച്ചെണ്ണ പതിവായി ഉപയോഗിക്കുന്നത് ചുളിവുകള്‍ മങ്ങാന്‍ സഹായിക്കും. ഒരു മോയ്‌സ്ചറൈസിംഗ് ഏജന്റായി വെളിച്ചെണ്ണ പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികതയും പുനസ്ഥാപിക്കുന്നു. ചര്‍മത്തിലെ ചുളിവ് ബാധിച്ച ഭാഗങ്ങളില്‍ വെളിച്ചെണ്ണ മസാജ് ചെയ്താല്‍ മാത്രം മതി. രാത്രി ഇത്തരത്തില്‍ ചെയ്ത് രാവിലെ കഴുകിക്കളയുക. ഫലം ഉറപ്പ്.

*വാസ്ലിന്‍

ചുളിവുകളുള്ള ചര്‍മത്തെ സുഖപ്പെടുത്താന്‍ വാസ്ലിന്‍ ഉപയോഗിക്കാം. ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ വാസ്ലിന്‍ സഹായിക്കുന്നു. ചര്‍മ പ്രശ്‌നം ബാധിച്ച സ്ഥലത്ത് വാസ്ലിന്‍ ഉപയോഗിച്ച് കുറച്ച് മിനുറ്റ് മസാജ് ചെയ്തശേഷം രാവിലെ കഴുകിക്കളയുക. ഫലം ഉറപ്പ്.

Keywords:   Home Remedies for Smooth Skin, Kochi, News, Home Remedies, Smooth Skin, Health Tips, Health, Oil, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia