UDF | ഹമാസിനെതിരായ പരാമർശം: യുഡിഎഫ് രാഷ്ട്രീയത്തിലും പ്രതിഫലനം സൃഷ്ടിച്ചേക്കും; ശശി തരൂരിന്റെ വിശദീകരണത്തിൽ ഇല്ലാതാകുമോ വിവാദം?

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ഫലസ്തീനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് കോഴിക്കോട്ട് വ്യാഴാഴ്ച സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ ഹമാസിനെ ഭീകരവാദികളെന്ന് പരാമർശിച്ചത് വലിയ രാഷ്ട്രീയ കോലാഹലമാണ് തീർത്തിരിക്കുന്നത്. അതിലുപരി ഇത് യുഡിഎഫ് രാഷ്ട്രീയത്തിലും പ്രതിഫലനം സൃഷ്ടിച്ചേക്കും.

UDF | ഹമാസിനെതിരായ പരാമർശം: യുഡിഎഫ് രാഷ്ട്രീയത്തിലും പ്രതിഫലനം സൃഷ്ടിച്ചേക്കും; ശശി തരൂരിന്റെ വിശദീകരണത്തിൽ ഇല്ലാതാകുമോ വിവാദം?

പ്രതിപക്ഷ നേതാവ് വി ഡി സതീശനെയോ കെപിസിസി അധ്യക്ഷൻ കെ സുധാകരനെയോ പങ്കെടുപ്പിക്കാതെ ശശി തരൂരിനെ കോഴിക്കോട്ടെ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗ് ക്ഷണിച്ചതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് ശശി തരൂർ വരണമെന്ന് മുസ്ലിം ലീഗ് ആഗ്രഹിക്കുകയും നിർദേശം പലതവണ മുന്നോട്ട് വെക്കുകയും ചെയ്തിട്ടുണ്ട്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ചിന്ത മുസ്ലിം ലീഗ് കോൺഗ്രസ് നേതൃത്വവുമായി പങ്കുവെച്ചിരുന്നതായും റിപോർടുകളുണ്ട്.

അത്തരമൊരു ഘട്ടത്തിൽ ശശി തരൂരിൽ നിന്നുണ്ടായ പുതിയ വിവാദം മുസ്ലിം ലീഗിനും തരൂരിനും വലിയ തിരിച്ചടിയായാണ് വ്യാഖ്യാനിക്കുന്നത്. ഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച പ്രസംഗം പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂർ എം പി രംഗത്തെത്തിയിട്ടുണ്ട്. 'അപ്പോഴും ഇപ്പോഴും ഫലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രാഈൽ അനുകൂല പ്രസംഗമാണ് താൻ നടത്തിയതെന്ന് കേട്ട ആരും വിശ്വസിക്കില്ല. പ്രസംഗത്തിലെ ഒരു വാചകം അടർത്തി മാറ്റി ആരോപണം ഉന്നയിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല', ശശി തരൂർ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.

അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഈ നിര്‍ണായക ഘട്ടത്തില്‍ ഫലസ്തീനൊപ്പം നില്‍ക്കുക എന്നത് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സുപ്രധാന കാര്യമാണ്. അന്താരാഷ്ട്ര കാര്യങ്ങളിൽ പ്രാഗത്ഭ്യമുള്ള തരൂരിന്റെ പാണ്ഡിത്യം കണക്കിലെടുത്താണ് പാർടിയുടെ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ മറികടന്ന് മുസ്ലിം ലീഗ് പരിപാടിയിൽ അദ്ദേഹത്തെ മുഖ്യാതിഥിയായി തിരഞ്ഞെടുത്തുതെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.

പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ പ്രതിസന്ധി മുതൽ, സംസ്ഥാനത്ത് കാണുന്ന 'ഫലസ്തീൻ അനുകൂല' വികാരങ്ങൾ കണക്കിലെടുത്ത്, കേരളത്തിലെ കോൺഗ്രസും സിപിഎമും ഈ വിഷയത്തിൽ ജാഗ്രതയോടെയാണ് നീങ്ങുന്നത്. സിപിഎം കേന്ദ്രകമിറ്റി അംഗം കെ കെ ശൈലജ ഹമാസിനെ ഭീകരവാദികളെന്ന് വിളിച്ചതിന് പാർടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. തരൂരിന്റെ പരാമർശത്തിനെതിരെ സിപിഎം നേതാക്കൾ ശക്തമായ വിമർശനമാണ് ഉയർത്തിയത്.

ടെൽ അവീവിൽ നിന്ന് ഇസ്രാഈലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ച ആഹ്ലാദത്തിലാണ് എന്നായിരുന്നു സിപിഎം നേതാവ് എം സ്വരാജ് പരിഹസിച്ചത്. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചിലവിൽ ഡോ. ശശി തരൂർ ഇസ്രാഈൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. വാക്കുകൾക്ക് അർത്ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം. ഒക്ടോബർ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രാഈൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ലെന്നും സ്വരാജ് ഫേസ്‌ബുകിൽ കുറിച്ചു.

ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിൻ്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രാഈൽ അനുകൂല സമ്മേളനമാണെന്നാണ് തോന്നുകയെന്ന് കെ ടി ജലീൽ എംഎൽഎയും വിമർശനം ഉന്നയിച്ചു. എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂറും തരൂരിനെ വിമർശിച്ചു. ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

പ്രതിരോധവും ആക്രമണവും രണ്ടും രണ്ടാണെന്ന് തിരിച്ചറിയണമെന്ന് അതേവേദിയിൽ ഡോ. എം കെ മുനീർ തരൂരിന് മറുപടിയെന്നോണം പറഞ്ഞിരുന്നു. ഭഗത് സിങ്ങും സുഭാഷ് ചന്ദ്ര ബോസുമൊക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് ബ്രിടീഷ് ചരിത്രത്തിൽ ഭീകരവാദ പ്രവർത്തനമാണ് തീവ്രവാദ പ്രവർത്തനവുമായാണ് രേഖപ്പെടുത്തിയത്. ഫലസ്തീനിലെ ഗസ്സയിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നതും ഇന്ന് സാമ്രാജ്വത ശക്തികളുടെ കണ്ണിൽ ഒരു ഭീകരപ്രവർത്തനമായാണ് ചിത്രീകരിക്കുന്നത്. ആ ഫലസ്തീനൊപ്പമാണ് മുസ്ലിം ലീഗെന്നും മുനീർ വ്യക്തമാക്കി. തരൂർ വിവാദം ആത്യന്തികമായി മുസ്ലിം ലീഗിനും തരൂരിനും തിരിച്ചടിയായെന്ന കാര്യത്തിൽ സംശയമില്ല. ശശി തരൂരിന്റെ വിശദീകരത്തിൽ പ്രശ്‌നം തണുത്താലും അതുണ്ടാക്കിയ പ്രതിഫലനം ഭാവിയിൽ സ്വാധീനം ചെലുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Keywords: News, Kerala, Thiruvananthapuram, Muslim League, Kozhikode, Palastene, Israel, Shashi Tharoor, Remarks against Hamas: How will UDF affect politics?
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia