Jackfruit Seeds | ഒരുപാട് ഗുണങ്ങളുടെ കലവറയാണ് ചക്കക്കുരു; നമ്മുടെ ശരീരത്തിന് ഇത് എത്രത്തോളം ഉപകാരപ്പെടുമെന്ന് അറിയാം!

 


കൊച്ചി: (KVARTHA) ഇപ്പോള്‍ ചക്കയുടെ സമയമാണ്. നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കിട്ടുന്ന ഒരു പ്രകൃതി വിഭവമാണ് ചക്ക. ചക്ക പഴുപ്പിച്ചും കറിവച്ചും കഴിക്കാം. ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ്. പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

Jackfruit Seeds | ഒരുപാട് ഗുണങ്ങളുടെ കലവറയാണ് ചക്കക്കുരു; നമ്മുടെ ശരീരത്തിന് ഇത് എത്രത്തോളം ഉപകാരപ്പെടുമെന്ന് അറിയാം!

നല്ല സ്വാദിഷ്ടമായ ഈ വിഭവം നിരവധി ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ കൂടിയാണ്. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക്, കോപ്പര്‍ എന്നിങ്ങനെ ശരീരത്തിന് ഏറെ ഉപകാരപ്പെടുന്ന പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഇത്തരം ആന്റി ഓക്‌സിഡന്റുകള്‍ കാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്കും ചക്ക കഴിക്കാം. കാരണം ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. ചക്ക മാത്രമല്ല, ചക്കയുടെ കുരുവിനുമുണ്ട് ഏറെ ഗുണങ്ങള്‍.

അറിയാം ചക്കക്കുരുവിന്റെ ഗുണങ്ങള്‍;


*ചക്കക്കുരുവില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

*കലോറി കുറവായതിനാലും നാരുകള്‍ അടങ്ങിയിരിക്കുന്നതിനാലും വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചക്കക്കുരു ധൈര്യമായി കഴിക്കാം. കൊഴുപ്പടിയുമെന്ന ഭയവും വേണ്ട. ഏത് ഭക്ഷണമാണെങ്കിലും അമിതമായ അളവില്‍ കഴിക്കുന്നത് നല്ലതല്ലെന്ന് മാത്രം.

*എല്ലുകള്‍ക്കും പേശികള്‍ക്കും ആവശ്യമായ മഗ്‌നീഷ്യം, കാത്സ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്കക്കുരു. അതുകൊണ്ടുതന്നെ ചക്കക്കുരു കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

*പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

*ചക്കക്കുരുവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാന്‍ ചക്കക്കുരു ധാരാളം കഴിക്കാം.

* ചക്കക്കുരുവില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

*ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെ ഇതു കൂടുതല്‍ മെച്ചമാക്കുമെന്നും പഠനം വ്യക്തമാക്കുന്നു.

ചക്കക്കുരുവിലുള്ള എ, സി വിറ്റാമിനുകളും കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത കുറയ്ക്കും. കാന്‍സര്‍ നിര്‍ണയത്തിനും ചക്കക്കുരുവിനു പങ്കുണ്ടെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ രോഗിയില്‍ റേഡിയേഷന്‍ ചികിത്സ എത്രമാത്രം ഫലപ്രദമാണെന്ന് അറിയാന്‍ സഹായിക്കുമെന്നും ഈ മേഖലയിലുള്ള പഠനങ്ങള്‍ പറയുന്നു. കാന്‍സര്‍ നിര്‍ണയത്തിനും നെക്റ്റിന്‍ സഹായിക്കുമത്രേ.
  
Jackfruit Seeds | ഒരുപാട് ഗുണങ്ങളുടെ കലവറയാണ് ചക്കക്കുരു; നമ്മുടെ ശരീരത്തിന് ഇത് എത്രത്തോളം ഉപകാരപ്പെടുമെന്ന് അറിയാം!

Keywords: Remarkable Benefits of Jackfruit Seeds, Kochi, News, Remarkable Benefits, Jackfruit Seeds, Health Tips, Health, Research, Treatment, Cancer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia