Accused Died | ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ചു; കസ്റ്റഡിയില്‍ എടുക്കും മുമ്പേ പരിക്കേറ്റിരുന്നുവെന്ന് പൊലീസ്
Jul 8, 2022, 12:34 IST
തിരുവനന്തപുരം: (www.kvartha.com) ചികിത്സയിലിരിക്കെ റിമാന്‍ഡ് പ്രതി മരിച്ചു. ഞാണ്ടൂര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 11.40നാണ് മരണം സംഭവിച്ചത്. യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന കേസില്‍ അഞ്ചാം പ്രതിയായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ശരീരത്തില്‍ ക്ഷതം ഉണ്ടായിരുന്നുവെന്നും കളിച്ചപ്പോള്‍ വീണതാണ് എന്നാണ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. ഇക്കാര്യം കസ്റ്റഡി റിപോര്‍ടില്‍ ഉണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
അജിതിനെ ഉള്‍പെടെ ഞായറാഴ്ചയാണ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജയിലിലേക്ക് മാറ്റി. അവിടെ വച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായെന്നും മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പൊലീസ് വിശദീകരിക്കുന്നു. അതേസമയം പൊലീസ് മര്‍ദനമാണ് മരണ കാരണമെന്ന പരാതിയും ഉയരുന്നുണ്ട്. പോസ്റ്റുമോര്‍ടത്തിന് ശേഷമേ അജിതിന്റെ മരണ കാരണത്തില്‍ വ്യക്തത വരൂ.

Keywords: Latest-News, Kerala, Thiruvananthapuram, Remanded, Accused, Police, Died, Arrested, Remanded accused died in Hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.