സെക്രടേറിയറ്റ് ജീവനക്കാരുടെ സ്ഥലംമാറ്റം: ചീഫ് സെക്രടെറി സെര്‍വീസ് സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.09.2021) സെക്രടേറിയറ്റിലെ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രടെറി ഗൂഗിള്‍ മീറ്റ് വഴി സെര്‍വീസ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. എല്ലാ വകുപ്പുകളിലും സ്ഥലംമാറ്റത്തിന് കൃത്യമായ മാനദണ്ഡം ഉണ്ടാകണമെന്നാണ് സര്‍കാരിന്റെ നയമെന്നും അത് സെക്രടേറിയറ്റിലും നടപ്പാക്കണമെന്നും ചീഫ് സെക്രടെറി യോഗത്തെ അറിയിച്ചു.
Aster mims 04/11/2022

സെക്രടേറിയറ്റ് ജീവനക്കാരുടെ സ്ഥലംമാറ്റം: ചീഫ് സെക്രടെറി സെര്‍വീസ് സംഘടന പ്രതിനിധികളുമായി ചര്‍ച്ച നടത്തി

മാറുന്ന സാഹചര്യം അനുസരിച്ച് ജീവനക്കാരുടെ കഴിവും അര്‍പണബോധവും പരിശോധിച്ചുള്ള പെര്‍ഫോമന്‍സ് റിപോര്‍ട് തയാറാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ റിപോര്‍ടിന് പകരം ജീവനക്കാരുടെ പ്രവര്‍ത്തനം വിലയിരുത്തിയുള്ള റിപോര്‍ടാണ് സ്ഥാനക്കയറ്റത്തിന് ആധാരമാക്കേണ്ടതെന്ന് ചീഫ് സെക്രടെറി അഭിപ്രായപ്പെട്ടു.

സ്ഥലം മാറ്റത്തിന് പൊതുമാനദണ്ഡം എന്നത് പൊതുവില്‍ എല്ലാ സംഘടനകളും അംഗീകരിച്ചു. ജീവനക്കാരുടെ പ്രൊമോഷന്‍ നഷ്ടപ്പെടാതെയും ജീവനക്കാര്‍ക്ക് കൂടുതല്‍ അസൗകര്യമുണ്ടാക്കാതെയും നടപ്പാക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ഉയര്‍ന്ന ക്രിയാത്മക നിര്‍ദേശങ്ങള്‍ സര്‍കാര്‍ പരിഗണിക്കുമെന്നും അതേസമയം പൊതുതാത്പര്യവും പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുക എന്ന സിവില്‍ സര്‍വീസിന്റെ പരമമായ ലക്ഷ്യം മുന്‍നിര്‍ത്തിയുമായിരിക്കും ഇതെന്നും ചീഫ് സെക്രടെറി യോഗത്തില്‍ അറിയിച്ചു.

Keywords:  Relocation of Secretariat staff:  Chief Secretary held discussions with the representatives of the service organization, Thiruvananthapuram, News, Secretariat, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia