SWISS-TOWER 24/07/2023

രാഷ്ട്ര രക്ഷാ മാര്‍ച്ച് വിജയിപ്പിക്കാന്‍ മത-സാമൂഹ്യ സംഘടനാ നേതാക്കളുടെ ആഹ്വാനം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 16.01.2020) പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രാജ്യത്തെ ഭരണഘടനയെയും മതേതരത്വവും തകര്‍ക്കാന്‍ പരിശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചും കെ സുധാകരന്‍ എംപി നേതൃത്വം നല്‍കുന്ന രാഷ്ട്ര രക്ഷാ മാര്‍ച്ച് വിജയിപ്പിക്കാന്‍ മത-സാമൂഹ്യ സംഘടനാ നേതാക്കളുടെ യോഗം ആഹ്വാനം ചെയ്തു. രാഷ്ട്ര രക്ഷാ മാര്‍ച്ച് വിജയിപ്പിക്കുന്നതിനും സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളെ പങ്കെടുപ്പിക്കുന്നതിനും വേണ്ടി കെ സുധാകരന്‍ എംപിയുടെ ഓഫീസിലാണ് വിവിധ സാമൂഹ്യ സാമുദായിക സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നത്.

വെള്ളിയാഴ്ച്ച ഉച്ചക്ക് 2.30 ന് മുണ്ടയാട് വെച്ചാണ് മാര്‍ച്ച് ആരംഭിക്കുക. സ്റ്റേഡിയം കോര്‍ണറില്‍ രാഷ്ട്ര രക്ഷാ സമ്മേളനവും ചേരും. പൗരത്വ ഭേദഗതി നിയമം പാസാക്കി കൊണ്ട് രാജ്യത്തെ വിഭജിക്കുന്നതിനും തകര്‍ക്കുന്നതിനും ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തുടര്‍ന്നും അതിശക്തമായ പോരാട്ടത്തിന്  യോഗം തീരുമാനിച്ചു.

യോഗത്തില്‍ കെ സുധാകരന്‍ എംപി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, സാമുദായിക സംഘടനാ നേതാക്കളായ മാണിയൂര്‍ അബ്ദുറഹ് മാന്‍ ഫൈസി, കെ മുഹമ്മദ് ഷരീഫ് ബാഖവി, അബ്ദുര്‍ റഹ് മാന്‍ ദാരിമി (സമസ്ത), ഹാരിസ് അഹ് മദ് കെ എല്‍ പി, മുഹമ്മദ് നജീബ് (മര്‍ക്കസുദ്ദഅവ), അലി ശ്രീകണ്ഠപുരം, മഹമ്മൂദ് സി കെ (കെ എന്‍ എം  ഔദ്യോഗികം), നിസാര്‍ അതിരകം (എസ്‌വൈഎസ്), മുഹമ്മദ് സാജിദ് നദ് വി, സി കെ എ ജബ്ബാര്‍ (ജമാഅത്തെ ഇസ്ലാമി), സമീര്‍ പി, സലിം വാരം, (വിസ്ഡം), അഫ്‌സല്‍ മഠത്തില്‍ (കേരള മുസ്ലിം ജമാഅത്ത്) പി ബി എം ഫര്‍മിസ് (സോളിഡാരിറ്റി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

രാഷ്ട്ര രക്ഷാ മാര്‍ച്ച് വിജയിപ്പിക്കാന്‍ മത-സാമൂഹ്യ സംഘടനാ നേതാക്കളുടെ ആഹ്വാനം


Keywords:  Kerala, Kannur, News, K.Sudhakaran, Congress, Religious and Social organizations supports Rashtra Raksha March, CAA, NRC, NPR.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia