Sailors | ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പെടെ 26 നാവികരുടെയും മോചനം അനിശ്ചിതത്വത്തില്‍; നിയമനടപടി നേരിടുമെന്ന് ചീഫ് ഓഫിസര്‍ സനു ജോസ്
Nov 11, 2022, 17:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ഗിനിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പെടെ 26 നാവികരുടെയും മോചനം അനിശ്ചിതത്വത്തിലെന്ന് റിപോര്‍ട്. ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. തടഞ്ഞുവച്ച എംടി ഹീറോയിക് ഇഡുന്‍ കപ്പലിലാണ് എല്ലാവരെയും കൊണ്ടുപോകാന്‍ നൈജീരിയന്‍ സേന ഉദ്ദേശിക്കുന്നതെന്ന് ചീഫ് ഓഫിസറായ മലയാളി സനു ജോസ് പറഞ്ഞു. നൈജീരിയയില്‍ പോയി നിയമനടപടി നേരിടുമെന്നും സനു വ്യക്തമാക്കി.
ലൂബ തുറമുഖത്ത് നൈജീരിയന്‍ കപ്പലിലും തടഞ്ഞുവയ്ക്കപ്പെട്ട ഹീറോയിക് ഇഡുന്‍ കപ്പലിലുമായാണ് മുഴുവന്‍ നാവികരുമുള്ളത്. നൈജീരിയന്‍ കപ്പലിലുള്ള വിജിത് അടക്കമുള്ള 15 പേരെ ഹീറോയിക് ഇഡുന്‍ കപ്പലിലേക്ക് എത്തിച്ച് കപ്പല്‍ കെട്ടിവലിച്ച് കൊണ്ടുപോകാനാണ് നീക്കം.
കപ്പല്‍ ഇപ്പോള്‍ ഗിനി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇരു സേനകളുടെയും നിയന്ത്രണത്തിലാകും കപ്പല്‍ നൈജീരിയയിലേക്ക് കൊണ്ടുപോവുക. നൈജീരിയയില്‍ എത്തിയാല്‍ മോചനം കൂടുതല്‍ വൈകുമോയെന്ന ആശങ്കയിലാണ് നാവികരുടെ കുടുംബങ്ങള്‍.
ഓഗസ്റ്റ് എട്ടിന് നൈജീരിയന്‍ എക്സ്ക്ലൂസീവ് ഇകണോമിക് സോണിലെ അക്പോ ഓഫ്ഷോര്‍ ക്രൂഡ് ഓയില്‍ ടെര്‍മിനലില്‍ എണ്ണ നിറയ്ക്കാനെത്തിയ കപ്പലിനെ ഗിനിയുടെ നാവികസേന തടഞ്ഞുവയ്ക്കുകയായിരുന്നു. 16 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 26 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ മൂന്നു പേര് മലയാളികളാണ്. കപ്പലിലെ ജീവനക്കാര്‍ അവരുടെ കൈവശമുള്ള ഫോണ്‍ വഴി അപ്പപ്പോള്‍ വിവരം അറിയിക്കുന്നുണ്ടായിരുന്നു.
Keywords: Release of 26 sailors, including Malayalies trapped in Guinea, is uncertain; Chief Officer Sanu Jose will face legal action, Kochi, News, Trending, Ship, Malayalees, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

