Hospitalized | ഹമാസ് റോകറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ സ്വദേശിനിയായ നഴ്സിനെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കള്‍
Oct 9, 2023, 22:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഇസ്രാഈലില്‍ ഹമാസിന്റെ റോകറ്റ് ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിനിയായ നഴ്സ് ഷീജ ആനന്ദിനെ തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്നതിനാണ് ആശുപത്രി മാറ്റിയതെന്നു സഹോദരി ഷിജി പറഞ്ഞു. കഴിഞ്ഞ ദിവസം വീഡിയോകളിലൂടെ സംസാരിച്ചുവെന്നും അപകടം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും കുടുംബത്തിന് ലഭ്യമല്ലെന്നും ഷിജി പറഞ്ഞു.
രണ്ടു മാസത്തിനു ശേഷം ഷീജ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടായ ദിവസം രാവിലെ മകളോട് സംസാരിച്ചിരുന്നുവെന്നും ഭയമുണ്ടെന്ന് അവള് പറഞ്ഞതായും അമ്മ സരോജിനിയും പ്രതികരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് ഷീജ താമസിക്കുന്ന സ്ഥലത്ത് ആക്രമണമുണ്ടായത്. കൈകാലുകള്‍ക്കും വയറിനും പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയെന്നാണ് വീട്ടില്‍ ലഭിച്ച വിവരം. ഷീജയുടെ സുഹൃത്തുക്കളാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തന്നോട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ഷീജയുടെ ഭര്‍ത്താവ് ആനന്ദ് പറഞ്ഞു.

Keywords: Relatives of Kannur resident nurse who injured in Hamas rocket attack shifted to the hospital for further treatment, Kannur, News, Hamas Rocket Attack, Sheeja, Injured, Treatment, Nurse, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.