സ്ത്രീകളുടെ വിസയ്ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തും: വയലാര്‍ രവി
Jul 22, 2012, 12:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വിദേശത്തേക്കു പോകുന്ന സ്ത്രീകള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്ആലോചിക്കുന്നുവെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. സ്ത്രീകള്‍ ഒറ്റയ്ക്കു വിദേശത്തേക്കു പോകുന്നത് അടുത്ത ബന്ധുക്കള്‍ നല്കുന്ന വിസയിലായിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വിദേശത്ത് കൊണ്ടുപോയി പെണ്‍വാണിഭം ന ത്തുന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് പുതിയ വ്യവവസ്ഥ നടപ്പാക്കാന്ഉദ്ദേശിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴില്‍ വിസ നല്‍കുന്നതിന് ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതു നടപ്പാക്കിയതോടെ വിസിറ്റിംഗ് വിസയില്‍ കൊണ്ടുപോകുന്ന തട്ടിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു തടയാനാണ് വിദേശത്തേക്ക് പോകാന്‍ പിതാവ്, ഭര്‍ത്താവ്, സഹോദരന്, സഹോദരി തുടങ്ങിയ അടുത്ത ബന്ധുക്കള്‍ നല്കുന്ന വിസ നിര്‍ബന്ധമാക്കുന്നത്.
വിസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതുമായി സംബന്ധിച്ച് ചര്‍ച്ച നടത്തി വരികയാണ്. അടുത്ത ബന്ധുക്കള്‍ നല്കുന്ന വിസയില്‍ വിദേശത്തു പോകുന്ന സ്ത്രീകള്‍ ചതിക്കുഴിയില്‍ വീഴാനുള്ള സാധ്യത കുറവാണെന്നും വയലാര്‍ രവി പറഞ്ഞു.
SUMMARY: Vayalar Ravi said that a new law would be brought to regulate travel of women on visit visas to the countries in West Asia following complaints of sexual abuse against them.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

