VS Sunilkumar | ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന ഫേസ്ബുക് പോസ്റ്റ്: മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ കോടതിയില്‍ ഹാജരായി; 'മഹാത്മാഗാന്ധി ഓടോറിക്ഷയിടിച്ച് മരിച്ചതല്ല', പരാമര്‍ശത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് സിപിഐ നേതാവ്

 


കണ്ണൂര്‍: (KVARTHA) ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് ഫേസ്ബുകിൽ പോസ്റ്റിട്ടെന്ന കേസില്‍ മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണയ്ക്കായി ഹാജരായി. അഭിഭാഷകനും ആര്‍എസ്എസ് നേതാവുമായ അഡ്വ. കെ കെ ബലറാം നല്‍കിയ ഹര്‍ജിയിലാണ് കേസ്. 2021 ജനുവരി 29നാണ് വി എസ് സുനില്‍ കുമാര്‍ കേസിനാസ്പദമായ പരാമര്‍ശം നടത്തിയത്.
  
VS Sunilkumar | ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന ഫേസ്ബുക് പോസ്റ്റ്: മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ കോടതിയില്‍ ഹാജരായി; 'മഹാത്മാഗാന്ധി ഓടോറിക്ഷയിടിച്ച് മരിച്ചതല്ല', പരാമര്‍ശത്തിൽ ഉറച്ച് നില്‍ക്കുന്നുവെന്ന് സിപിഐ നേതാവ്

തനിക്ക് പറയാനുളള കാര്യങ്ങള്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ടെന്നും ഗാന്ധിജി വാഹനാപകടത്തില്‍ മരിച്ചതല്ലെന്നും വി എസ്‌ സുനില്‍കുമാര്‍ കോടതി വളപ്പില്‍ നിന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. മഹാത്മാഗാന്ധി ഓടോറിക്ഷയിടിച്ചു മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നുമാണ് താന്‍ പറഞ്ഞതെന്നും ആര്‍എസ്എസിന് ഇക്കാര്യത്തില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. സിപിഐ നേതാക്കളോടൊപ്പമാണ് അദ്ദേഹം കോടതിയില്‍ ഹാജരാകാന്‍ എത്തിയത്.

Keywords:  News, News-Malayalam-News, Kerala, Politics, Kannur, Reference to RSS involvement in Gandhi's assassination; VS Sunilkumar appeared in court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia