Police Custody | ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമന കോഴക്കേസ്; മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍
Oct 6, 2023, 10:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (KVARTHA) ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖില്‍ സജീവ് അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് അഖിലിനെ പിടികൂടിയത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തേനിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച (06.10.2023) ഉച്ചയ്ക്കുശേഷം ഇയാളെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. തുടര്‍ന്ന് അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. നിയമന തട്ടിപ്പ് വാര്‍ത്ത വന്നതിന് പിന്നാലെ ചെന്നൈയിലേക്ക് കടന്ന അഖില്‍ പിന്നീട് തേനിയില്‍ എത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ലെനിനെ പിടികൂടാനുണ്ട്.
2021, 2022ലുമായി അഖില്‍ സജീവിനെതിരെ രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുകള്‍ പത്തനംതിട്ട പൊലീസ് രെജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പത്തനതിട്ട പൊലീസും നിയമന കോഴക്കേസില്‍ കന്റോണ്‍മെന്റ് പൊലീസും അഖില്‍ സജീവിനെ പിടികൂടാനുള്ള അന്വേഷണത്തിലായിരുന്നു.
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഓഫിസിനെതിരായി ഉയര്‍ന്ന ജോലി തട്ടിപ്പ് പരാതിയില്‍ ഇടനിലക്കാരനായി സൂചിപ്പിച്ച അഖില്‍ സജീവ് സി ഐ ടി യു പത്തനംതിട്ട ജില്ലാ കമിറ്റി ഓഫീസ് മുന്‍ സെക്രടറിയാണ്. സി ഐ ടി യു ജില്ലാ കമിറ്റിയുടെ പേരില്‍ കേരള ബാങ്കില്‍ നിക്ഷേപിച്ച 3.60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ രണ്ടു വര്‍ഷം മുമ്പ് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Keywords: News, Kerala, Kerala-News, Malayalam-News, Recruitment Fraud, Case, Akhil Sajeev, Police, Custody, Bribery, Pathanamthitta News, Thiruvananthapuram, Health Department, CITU, Kerala News, Police-News, Recruitment Fraud Case: Akhil Sajeev in police custody.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.