Recruitment Controversy | കണ്ണൂര്‍ സര്‍വകലാശാല നിയമനവിവാദം; പ്രതികരണത്തില്‍ വീണ്ടും തിരുത്തുമായി പ്രിയാവര്‍ഗീസ്
Aug 16, 2022, 22:24 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല അസോ. പ്രൊഫസര്‍ നിയമനത്തില്‍ താന്‍ നടത്തിയ പ്രതികരണത്തില്‍ വീണ്ടും തിരുത്തുമായി സിപിഎം സംസ്ഥാന കമിറ്റിയംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറിയുമായ കെകെ രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് തന്റെ മുന്‍നിലപാട് പ്രിയ തിരുത്തിയത്. റിസര്‍ച് സ്കോറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസത്തെ എഫ്ബി പോസ്റ്റില്‍ തിരുത്തലുമായാണ് പുതിയ കുറിപ്പിട്ടിരിക്കുന്നത്.
സര്‍വകലാശാല റിസര്‍ച് സ്കോര്‍ പരിശോധിച്ചിട്ടില്ല എന്ന് താന്‍ പറഞ്ഞു എന്നതരത്തിലാണ് വ്യാഖ്യാനങ്ങള്‍ വന്നത്. 651 എന്നൊക്കെയുള്ള ഭയപ്പെടുത്തുന്ന അക്കങ്ങളില്‍ ഇറക്കുമതി ചെയ്ത റിസര്‍ച് സ്കോര്‍ അവകാശവാദങ്ങള്‍ സര്‍വകലാശാല ഫിസികല്‍ വെരിഫികേഷന് നടത്തി അംഗീകരിച്ചു തന്നതല്ല എന്നാണ് താന്‍ പറഞ്ഞത്. സര്‍വകലാശാലാ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച ആറു പേരുടെയും 75 പോയിന്റ് വരെയുള്ള അവകാശവാദങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 2018 യുജിസി റെഗുലേഷന് പ്രകാരം അതേ ചെയ്യേണ്ടതുള്ളൂവെന്നും പുതിയ കുറിപ്പില്‍ പ്രിയ വര്‍ഗീസ് വിശദീകരിക്കുന്നു.
ഓണ്‍ലൈന്‍ അപേക്ഷയില്‍ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള് ടൈപ് ചെയ്തു കൊടുക്കുന്ന മുറയ്ക്ക് സ്കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓടോ ജനറേറ്ററാവും. അങ്ങിനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്കോറും ഓടോ ജനറേറ്റായി വരും. ഇതിന്മേല് സര്‍വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് (ഫിസികല്‍ വെരിഫികേഷന്) നടത്തിയിട്ടില്ല.
സാധാരണ ഇതു നടക്കാറുള്ളത് ഇന്റര്‍വ്യൂ ദിവസമാണ്. ഇന്റര്‍വ്യൂ ഓണ്‍ലൈന്‍ ആയിരുന്നത്കൊണ്ട് അന്നും അത് നടന്നില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശവാദങ്ങള്‍ മാത്രമാണ്. സര്‍വകലാശാല അത് മുഴുവന്‍ പരിശോധിച്ചു വക വെച്ചു തന്നിട്ടുള്ളതല്ല എന്നായിരുന്നു പ്രിയ വര്‍ഗീസ് കഴിഞ്ഞ ദിവസത്തെ എഫ് ബി പോസ്റ്റില്‍ പറഞ്ഞിരുന്നത്.
< !- START disable copy paste -->

Keywords: Latest-News, Kerala, Kannur, Top-Headlines, Controversy, University, CPM, Political Party, Politics, Kannur University, Kannur University Recruitment Controversy, Priya Varghese, Kannur University Recruitment Controversy; Priyavarghese again corrected response.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.