കാസര്‍കോട് കലക്ടർ അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവ് അപേക്ഷയുടെ അടിസ്ഥാനത്തിലെന്ന് രേഖകള്‍

 


കാസർകോട്: (www.kvartha.com 22.01.2022) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവ് അപേക്ഷയുടെ അടിസ്ഥാനത്തിലെന്ന് രേഖകള്‍. ജനുവരി 15 ന് നല്‍കിയ അപേക്ഷയുടെ പകർപാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ജനുവരി 22 മുതൽ 30 വരെയാണ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്.
                
കാസര്‍കോട് കലക്ടർ അവധിയില്‍ പോയത് മുന്‍കൂട്ടി നല്‍കിയ ലീവ് അപേക്ഷയുടെ അടിസ്ഥാനത്തിലെന്ന് രേഖകള്‍

ഐ എ എസ് ഉദ്യോഗസ്ഥർക്ക് അഖിലേന്ത്യാ തലത്തിൽ യാത്ര ചെയ്യുന്നതിനുള്ള ലീവ് ട്രാവെൽ കൻസെഷൻ (എൽ ടി സി) പ്രകാരമാണ് കലക്ടർ അധിക്ക് അപേക്ഷിച്ചതെന്നാണ് ഉന്നത കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

സിപിഎം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലല്ല കലക്ടർ അവധിയെടുത്തതെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആദ്യം പൊതുപരിപാടികൾ വിലക്കിയ കലക്ടർ പിന്നീട് അത് പിൻവലിച്ചത് ഏറെ വിവാദമായിരുന്നു. അങ്ങനെയിരിക്കെ കലക്ടർ അവധിയെടുത്ത് പോയത് വീണ്ടും ചർചയായി. കലക്ടർ അവധിയിൽ പോയതോടെ എഡിഎമിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.


Keywords:  News, Kerala, Kasaragod, District Collector, Controversy, Record, Application, CPM, Conference, IAS Officer, Records show that the Kasargod Collector went on leave on the basis of an advance leave application.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia