Vice President | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന് ഏഴിമല നാവിക അകാഡമിയില്‍ സ്വീകരണം

 


പയ്യന്നൂര്‍: (www.kvartha.com) ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഇന്തന്‍ഡ്യന്‍ നാവിക സേനയുടെ പരിശീലന സ്ഥാപനമായ ഏഴിമല നാവിക അകാഡമി സന്ദര്‍ശിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.25ന് ഉപരാഷ്ട്രപതിയുമായി ഇന്‍ഡ്യന്‍ വ്യോമസേനയുടെ ഇസെഡ് പി 5236 ഹെലികോപ്റ്റര്‍ നാവിക അകാഡമി ഹെലിപ്പാഡില്‍ ഇറങ്ങി.

പത്നി സുദേഷ് ധന്‍ഖറിനൊപ്പം എത്തിയ ഉപരാഷ്ട്രപതിയെ ഇന്‍ഡ്യന്‍ നാവിക അകാഡമി കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ പുനീത് കെ ബാല്‍, പത്നി അഞ്ജലി ബാല്‍, സ്റ്റേഷന്‍ കമാന്‍ഡന്റ് കോമഡോര്‍ ഗൗരവ് ഗൈരോള, റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ കണ്ണൂര്‍ വിമാനത്തവളത്തില്‍ നിന്ന് ഉപരാഷ്ട്രപതിയെ അനുഗമിച്ചെത്തി.

അകാഡമി ആസ്ഥാനത്ത് നേവല്‍ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ച ശേഷം അദ്ദേഹം ഐ എന്‍ എ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. അകാഡമിയെക്കുറിച്ച് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഉപരാഷ്ട്രപതി മുമ്പാകെ അവതരിപ്പിച്ചു. തുടര്‍ന്ന് അകാഡമിയുടെ വിവിധ സ്ഥാപനങ്ങളില്‍ അദ്ദേഹവും പത്നിയും ഹ്രസ്വ സന്ദര്‍ശനം നടത്തി.

Vice President | ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന് ഏഴിമല നാവിക അകാഡമിയില്‍ സ്വീകരണം

തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി അദ്ദേഹം നേവല്‍ അകാഡമി ആസ്ഥാനത്ത് തൈ നട്ടു. തുടര്‍ന്ന് കടരി കേഡെറ്റ്സ് മെസില്‍ അകാഡമിയിലെ കേഡറ്റുകളുമായി കുശലം പറഞ്ഞ് വിജയാനുഗ്രഹം നേര്‍ന്ന് അവര്‍ നല്‍കിയ മധുരം നുകര്‍ന്നു. അകാഡമിയിലെ സന്ദര്‍ശക പുസ്തകത്തില്‍ കുറിപ്പെഴുതി ഒപ്പു ചാര്‍ത്തി. വൈകിട്ട് 6.10ന് ഹെലികോപ്റ്ററില്‍ ഏഴിമലയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് മടങ്ങി.

Keywords:   Reception for Vice President Jagdeep Dhankar at Ezhimala Naval Academy, Kannur, News, Vice President, Visit, Helicopter, Airport, Collector, Sweets, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia