Road Show | അനന്തപുരിയെ ഇളക്കി മറിച്ച് ബിജെപിയുടെ റോഡ് ഷോ; എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് വൻവരവേൽപ്പ്; തലസ്ഥാനത്ത് ഇത്തവണ പോരാട്ടം തീപാറും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അനന്തപുരിയെ അലകടലാക്കി ബിജെപിയുടെ റോഡ് ഷോ. തിരുവനന്തപുരം ലോക്സഭ മണ്ഡലം എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന് തലസ്ഥാന നഗരിയിൽ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. തുറന്ന വാഹനത്തിൽ നഗരഹൃദയത്തിലൂടെ സഞ്ചരിച്ച സ്ഥാനാർഥിയെ കാണാൻ നിരവധി പേരാണ് കാത്തുനിന്നത്.
 
Road Show | അനന്തപുരിയെ ഇളക്കി മറിച്ച് ബിജെപിയുടെ റോഡ് ഷോ; എൻഡിഎ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന് തിരുവനന്തപുരത്ത് വൻവരവേൽപ്പ്; തലസ്ഥാനത്ത് ഇത്തവണ പോരാട്ടം തീപാറും

ഡെൽഹിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ രാജീവ്‌ ചന്ദ്രശേഖരിനെ ബിജെപി പ്രവർത്തകർ ചേർന്ന് സ്വീകരിക്കുകയും തുടർന്ന് നഗരത്തിലൂടെ റോഡ് ഷോ ആരംഭിക്കുകയും ചെയ്തു. വൈകിട്ട് ആറ് മണിയോടെ തുടങ്ങിയ റോഡ് ഷോ രണ്ട് മണിക്കൂറോളം നീണ്ടു. വി വി രാജേഷ് ഉൾപ്പെടെയുള്ള നിരവധി സംസ്ഥാന-ജില്ലാ നേതാക്കൾ അദ്ദേഹത്തിനൊപ്പം പങ്കുചേർന്നു.

വിവിധ കേന്ദ്രങ്ങളിൽ പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ടും ഹാരങ്ങൾ ചാർത്തിയും സ്ഥാനാർഥിയെ സ്വീകരിച്ചു.
തന്നെ കാണാനെത്തിയവരെ അഭിവാദ്യം ചെയ്തും ഹസ്തദാനം നൽകിയും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തിരുവനന്തപുരം നഗരത്തിൽ ബൈക് റാലിയും ബിജെപി സംഘടിപ്പിച്ചു. റാലി കടന്നുപോയ വഴിയോരങ്ങളിലെല്ലാം നിരവധി പേർ അദ്ദേഹത്തെ കാണാൻ കാത്തുനിന്നിരുന്നു.
 


കേന്ദ്രമന്ത്രി കൂടിയായ രാജീവ്‌ ചന്ദ്രശേഖറിന്റെ വരവോടു കൂടി പത്മനാഭന്റെ മണ്ണിൽ പോരാട്ടം തീപാറുമെന്ന് ഉറപ്പായി. കേന്ദ്ര സർകാരിന്റെ വികസനമുന്നേറ്റം കേരളത്തിലും വേണം എന്ന ആഗ്രഹത്തോടെയാണ് ജനങ്ങൾ രാജീവ്‌ ചന്ദ്രശേഖരിനെ കാണാൻ എത്തിയതെന്ന് ബിജെപി പ്രവർത്തകർ പ്രതികരിച്ചു.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Reception for NDA candidate Rajeev Chandrasekhar in Thiruvananthapuram.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia