SWISS-TOWER 24/07/2023

പ്രളയ കാലത്തെ ഉരുള്‍ പൊട്ടലില്‍ നഷ്ടമായ 1,30,000 രൂപയും മൊബൈല്‍ ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ 7 മാസത്തിന് ശേഷം ഉടമയ്ക്ക് തിരികെ കിട്ടി; ഒലിച്ചുപോയ സാധനങ്ങള്‍ കണ്ടെത്തിയത് തോട് നന്നാക്കുമ്പോള്‍

 


ADVERTISEMENT

എടക്കര: (www.kvartha.com 21.03.2020) പ്രളയ കാലത്തെ ഉരുള്‍ പൊട്ടലില്‍ നഷ്ടമായ 1,30,000 രൂപയും മൊബൈല്‍ ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഏഴു മാസത്തിന് ശേഷം ഉടമയ്ക്ക് തിരികെ കിട്ടി. ഒലിച്ചുപോയ സാധനങ്ങള്‍ കണ്ടെത്തിയത് തോട് നന്നാക്കുമ്പോള്‍.

എട്ടക്കര പാതാറിലെ ചരിവുപറമ്പില്‍ നസീറിന്റെ നഷ്ടപ്പെട്ടു എന്നു കരുതിയ പണവും ഫോണും രേഖകളുമാണ് തിരികെ കിട്ടിയത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് പാതാറില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ നസീര്‍ പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചിരുന്നു.

പ്രളയ കാലത്തെ ഉരുള്‍ പൊട്ടലില്‍ നഷ്ടമായ 1,30,000 രൂപയും മൊബൈല്‍ ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ 7 മാസത്തിന് ശേഷം ഉടമയ്ക്ക് തിരികെ കിട്ടി; ഒലിച്ചുപോയ സാധനങ്ങള്‍ കണ്ടെത്തിയത് തോട് നന്നാക്കുമ്പോള്‍

എന്നാല്‍ പ്രളയത്തില്‍ ഹോട്ടലിലെ അലമാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോള്‍ ആച്ചക്കോട്ടില്‍ ഉണ്ണിക്കാണ് പണമടങ്ങിയ കെട്ട് കിട്ടിയത്. ആധാര്‍ കാര്‍ഡില്‍ നിന്നും ആളെ മനസിലാക്കിയ ഉണ്ണി പണവും ഫോണും രേഖകളും നസീറിനെ തിരിച്ചേല്‍പിക്കുകയായിരുന്നു.

Keywords:  Received lost rupee, mobile, Phone, and documents at Pathar land slides, News, Mobile Phone, Hotel, Missing, Flood, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia