ഇടുക്കിയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവയ്ക്കാത്ത ആദിവാസികള്‍ക്ക് വാക്‌സിനെടുത്തെന്ന് മൊബൈലില്‍ സന്ദേശവും സാക്ഷ്യപത്രവും; സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ്
Sep 6, 2021, 11:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com 06.09.2021) ക്യാംപില്‍ പേര് രെജിസ്റ്റര്‍ ചെയ്ത ആദിവാസി മൂപ്പന്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാതെ സെര്‍ടിഫികറ്റ് ലഭിച്ചതായി ആരോപണം. വാക്‌സിന്‍ കുത്തിവയ്ക്കാത്ത ആദിവാസികള്‍ക്ക് വാക്‌സീനെടുത്തെന്ന് മൊബൈലില്‍ സന്ദേശവും സാക്ഷ്യപത്രവും എത്തി. ഇടുക്കി കണ്ണംപടിയിലാണ് സംഭവം.
വാക്‌സിന്‍ ക്യാംപില്‍ പേര് രെജിസ്റ്റര്‍ ചെയ്ത ആദിവാസി മൂപ്പന്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് വാക്‌സിനെടുക്കാതെ തന്നെ സെര്‍ടിഫികറ്റ് കിട്ടിയതെന്ന് ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് കണ്ണംപടി സര്‍കാര്‍ സ്‌കൂളില്‍ വാക്‌സിനേഷന്‍ ക്യാംപ് നടത്തിയത്. 6 കുടികളിലുള്ളവര്‍ക്കായാണ് വാക്‌സിനേഷന്‍ ക്യാംപ് നടത്തിയത്.
രാവിലെ മുതല്‍ ആദിവാസികള്‍ ക്യൂ നിന്നു. 650 പേര്‍ക്ക് ടോകെണ്‍ നല്‍കി. 457 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. പക്ഷേ കണ്ണംപടി, കിഴുകാനം, വാക്കത്തി കുടികളിലെ ഊരുമൂപ്പന്മാര്‍ ഉള്‍പെടെ ടോകെണ്‍ ലഭിച്ചവര്‍ പലരും വാക്‌സിന്‍ ലഭിക്കാതെ നിരാശരായി മടങ്ങി. എന്നാല്‍ വൈകിട്ട് 6 മണി മുതല്‍ വാക്‌സിനേഷന്‍ വിജയിച്ചു എന്ന സന്ദേശം ഇവരുടെ മൊബൈലില്‍ എത്തിയതായാണ് ആരോപണം.
സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. സാങ്കേതിക പ്രശ്‌നമാണ് ഇത്തരത്തില്‍ സന്ദേശം വരാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

