ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ്
('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം') ഭാഗം -3
സ്ത്രീവാദം മാതൃത്വത്തിനെതിരല്ല, മറിച്ച് മാതൃത്വം സ്ത്രീയില്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പിക്കുന്നതിനെയും, അതിനെ മഹത്വവല്‍ക്കരിച്ച് സ്ത്രീയുടെ ജീവിത ലക്ഷ്യമായി ഉദ്‌ഘോഷിക്കുന്നതിനെയും എതിര്‍ക്കുന്നു. പിതൃത്വം പുരുഷജീവിതത്തിലെ അനിവാര്യ സങ്കല്പമായോ ജീവിത ലക്ഷ്യമായോ ആരും കരുതുന്നില്ല. താന്‍ അച്ഛനാകണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതിനുള്ള അധികാരവും പുരുഷനില്‍ നിക്ഷിപ്തം.
എന്നാല്‍ സ്ത്രീജീവിതം അമ്മയായില്ലെങ്കില്‍ പൂര്‍ണ്ണമാകുന്നില്ലെന്ന സങ്കല്പം നമ്മുടെ സംസ്‌കാരത്തില്‍ രൂഢമൂലമായിരിക്കുന്നു. ഈ സങ്കലപത്തെയും ഒപ്പം അമ്മയെ സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി വാഴിച്ച് കൂടുതല്‍ കഷ്ടതകള്‍ അനുഭവിക്കാന്‍ പ്രേരിപ്പിക്കുന്നതിനെയും സ്ത്രീവാദം എതിര്‍ക്കുന്നു. വിവാഹം കഴിക്കാതെ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും അമ്മയാക്കപ്പെടുന്ന സ്ത്രീ അത്തരമൊരു മാതൃത്വം തനിക്കുവേണ്ടാ എന്നു തീരുമാനിച്ചാല്‍ സമൂഹത്തിന്റെ നെറ്റിചുളിയുന്നു.
ഇതിനുകാരണക്കാരായവര്‍ പൊടിയും തട്ടി, അടുത്ത ഇരയെ അന്വേഷിച്ചു നടക്കുമ്പോള്‍ സമൂഹത്തിന്റെ എതിര്‍പ്പിനോ നിന്ദയ്‌ക്കോ പാത്രമാകുന്നില്ല. അടിച്ചേല്പിക്കപ്പെട്ട മാതൃത്വത്തിന്റെ ഭാരവും പേറി സ്ത്രീ കഷ്ടപ്പാടനുഭവിക്കുന്നതിനെ സ്ത്രീവാദം അനുകൂലിക്കുന്നില്ല. താന്‍ വിവാഹിതയാകണോ വേണ്ടയോ, അമ്മയാകണമോ വേണ്ടയോ എന്നീ തീരുമാങ്ങളെടുക്കുന്നതിനുള്ള അവകാശവും ഭൂരിഭാഗം സ്ത്രീകള്‍ക്കും നിഷേധിക്കപ്പെടുന്നു. ഇതിനെയും സ്ത്രീവാദം ശക്തിയുക്തം എതിര്‍ക്കുന്നു. എന്നാല്‍ സ്ത്രീവാദം മാതൃത്വത്തെയോ കുടുംബ സങ്കല്പത്തെയോ എതിര്‍ക്കുന്നുവെന്ന തെറ്റിദ്ധാരണ തിരുത്തപ്പെടേണ്ടതാണ്.
സ്ത്രീവാദം കുടുംബമെന്ന സ്ഥാപനത്തെ ഒരിക്കലും എതിര്‍ക്കുന്നില്ല, കുടുംബങ്ങള്‍ തകരണമെന്ന് ആഗ്രഹിക്കുന്നുമില്ല. മറിച്ച്, കുടംബഭദ്രതയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെയും കുടുംബത്തിനുള്ളില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നതിനെയും എതിര്‍ക്കുന്നു. അല്ലെങ്കില്‍ എത്ര സ്ത്രീവാദികളുണ്ട്്, കുടുംബമില്ലാത്തവരും മാതൃത്വം അറിയാത്തവരും. തനിക്ക് ഭര്‍ത്താവുവേണം, അമ്മയാകണം, തന്റെ കുടുബം ഭദ്രമായിരിക്കണം മറ്റുള്ളവര്‍ക്കാര്‍ക്കും ഇതൊന്നും വേണ്ടായെന്നു വാദിക്കാന്‍ ഒരു സ്ത്രീവാദിയും തയ്യാറാവില്ല.
വിവാഹത്തോടെയും, അമ്മയാകുന്നതോടെയും തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ക്കും, അമ്മയാകുന്ന സ്ത്രീയുടെ ഉത്തരവാദിത്വങ്ങള്‍ കുടുംബത്തിനുള്ളില്‍ ഒതുങ്ങേണ്ടതാണെന്നു ശഠിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും അചഛനമ്മമാര്‍ക്കും ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് പുനര്‍ചിന്തനങ്ങള്‍ക്കു കാരണമാകുമെന്നതില്‍ സംശയമില്ല.
കാരണം മക്കളും കുടുംബവുമുള്ള സ്ത്രീകളാണ് വിവിധ കര്‍മ്മമണ്ഡലങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഗോള്‍ഡന്‍ മദേഴ്‌സ് ആയിതിരഞ്ഞെടുക്കപ്പെടുന്നവര്‍. ഒരു പക്ഷേ സ്ത്രീവാദം ഉന്നയിക്കുന്നതുപോലെ മക്കളെ വളര്‍ത്തുന്നതില്‍ അച്ഛനമ്മമാരുടെ തുല്യപങ്കാളിത്തം ഉറപ്പു വരുത്തിയതുകൊണ്ടോ വീട്ടുകാര്യങ്ങളില്‍ കുടുംബാംഗങ്ങളുടെ തുല്യഉത്തരവാദിത്വം നേടിയെടുത്തതുകൊണ്ടോ ആവാം വീടിനുപുറത്തുള്ള കര്‍മ്മമേഖലകളില്‍ പ്രശോഭിക്കാന്‍ ഈ സ്ത്രീകളെ പ്രാപ്തരാക്കിയതെന്ന തിരിച്ചറിവ് സമൂഹത്തിനു പ്രദാനം ചെയ്യാന്‍ ഈ അവാര്‍ഡ് ജേതാക്കള്‍ക്കു കഴിഞ്ഞേക്കാം. സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്ന വരുംതലമുറയ്ക്ക,് നല്ല മാതൃകകള്‍ കാഴ്ചവെക്കാന്‍ ഒരു സര്‍വ്വകലാശാലമുന്നോട്ടുവരുന്നതിനെ 100 പേര്‍ വിമര്‍ശിക്കുമ്പോള്‍ ആയിരം പേര്‍ അനുമോദിക്കുന്നത് നല്ല മാറ്റത്തിന്റെ തുടക്കം തന്നെയാണ്.
മലബാറിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ പെണ്‍കുട്ടിയുടെ ജീവിതലക്ഷ്യം വിവാഹവും അമ്മയാകലുമാണെന്ന ധാരണ ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ സര്‍വ്വകലാശാലയുടെ പഠനവകുപ്പുകളിലും കോളജുകളിലും കോഴ്‌സ് പൂര്‍ത്തിയാകാതെ വിവാഹത്തോടെ കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. അമ്മയാകല്‍ ജീവിത ചക്രത്തിലെ ഒരു ഘട്ടം മാത്രമാണെന്നും അതോടെ കുടുംബത്തിനുള്ളിലേക്കു ഒരുങ്ങികൂടി തന്റെ ജീവിതാഭിലാഷങ്ങളെ ഉപേക്ഷിക്കേണ്ട ആവശ്യമില്ലെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ഓര്‍മ്മിപ്പിക്കുന്ന ഒരു സംരഭത്തിനാണ് ഗോള്‍ഡന്‍ മദര്‍ അവാര്‍ഡിലൂടെ തുടക്കം കുറിക്കുന്നത്.
മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുക എന്നൊരു ലക്ഷ്യം ഈ അവാര്‍ഡിനില്ല, ഉണ്ടായിരുന്നെങ്കില്‍ പതിനെട്ടു കര്‍മ്മമേഖലകള്‍ തിരഞ്ഞെടുക്കേണ്ട ആവശ്യം ഉായിരുന്നില്ല. പകരം ഈ അവാര്‍ഡിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നതുപോലെ മധ്യവര്‍ഗ്ഗ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്ന വിപണിക്കു പ്രിയങ്കരിയായ വരേണ്യ മധ്യവര്‍ഗ്ഗ അമ്മമാരെ എളുപ്പത്തില്‍ കണ്ടെത്തി അവാര്‍ഡ് കൊടുത്താല്‍ മതിയാകുമായിരുന്നു. അത്തരം ബിംബങ്ങളെ ഉയര്‍ത്തിക്കാട്ടുകയല്ല ഈ അവാര്‍ഡുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അവാര്‍ഡിന്റെ നാമനിര്‍ദ്ദേശപ്പത്രിക ഒരിക്കലെങ്കിലും വായിച്ചു നോക്കിയാല്‍ വ്യക്തമാകുന്നതാണ്.
ചുരുക്കത്തില്‍ 'ഗോള്‍ഡന്‍മദര്‍ അവാര്‍ഡ്' ശക്തമായ ജീവിതാനുഭവങ്ങള്‍ തേടിയുള്ള അന്വേഷണമാണ്, പഠനമാണ്. സമൂഹത്തില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത, കുടുംബവും കര്‍മ്മമേഖലയും തുലനം ചെയ്തു കൊണ്ടുപോകുന്നവരെ ആദരിക്കലാണ്; വാക്കുകളില്‍ ഒതുങ്ങാതെ പ്രവൃത്തിയില്‍ നിഴലിക്കുന്ന ബഹുമാനം അര്‍ഹിക്കുന്നവരാണ് അമ്മമാരെന്ന സത്യം ഓര്‍മ്മിപ്പിക്കലാണ്. ഇതൊന്നും അറിയാന്‍ താല്‍പര്യപ്പെടാതെ 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റമെന്നു' പറയുന്ന ശീലം പലരെക്കൊണ്ടും പലതും പറയിക്കുന്നതില്‍ സഹതപ്പിക്കുകയേ നിവര്‍ത്തിയുള്ളൂ. ഇത്രയും നല്ലൊരു സംരംഭത്തെ വളച്ചൊടിച്ച് ഒരു സംവാദ തലത്തിലേക്കുയര്‍ത്തിയത് പൊതുജനശ്രദ്ധ നേടിയെടുക്കാന്‍ ഉപകരിച്ചുവെന്നതില്‍ തര്‍ക്കമില്ല. അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായമെന്ന പുതിയ ചൊല്ലിന് ഇവിടെ തുടക്കമാകട്ടെ.
-ഡോക്ടര്‍ മോളി കുരുവിള
ഡയറക്ടര്‍
സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് &
കോഓര്‍ഡിനേറ്റര്‍
ഗോള്‍ഡന്‍ മദര്‍ പ്രോഗ്രാം
കാലിക്കറ്റ് സര്‍വ്വകലാശാല
Part 1:
ഗോള്‍ഡന്‍ മദര്‍ അവാര്‍ഡ് ('അമ്മയെതല്ലിയാല്‍ രണ്ടഭിപ്രായം, അമ്മയെ ആദരിച്ചാലും രണ്ടഭിപ്രായം')
Part 2:
സര്‍വ്വകലാശാലയുടെ ദൗത്യങ്ങള്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Golden Mother Award, REALITY on Golden Mother Award, Dr. Moly Kuruvilla, Report, Calicut University, Mother, Wife, Husband, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Dr. Moly Kuruvilla |

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.