കേരളത്തിലെ ദമ്പതികള്‍ പങ്കാളികളെ കൈമാറുന്നതിലെ യാഥാർഥ്യം ഇതാണ്

 


തിരുവനന്തപുരം: (www.kvartha.com 24.01.2022) കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്‌പരം കൈമാറുന്നതായുള്ള പരാതിയിൽ റാകെറ്റിനെ അടുത്തിടെയാണ് പൊലീസ് പിടികൂടിയത്. മെസെൻജെര്‍, ടെലിഗ്രാം, ട്വിറ്റെര്‍ തുടങ്ങിയ ആപുകളിലൂടെ താല്‍പര്യമുള്ള ദമ്പതികള്‍ ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതായിരുന്നു സംഘത്തിന്റെ രീതിയെന്ന് പൊലീസ് അറിയിച്ചിരുന്നു. എല്ലായിടത്തെയും പോലെ ഇവിടെയും ഗ്രൂപ് സെക്സ് പെട്ടെന്ന് അപകടത്തിലേക്ക് നീങ്ങി. ഇത് സംസ്ഥാനത്തെ ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പുതിയ വഴിത്തിരിവായി.

  
കേരളത്തിലെ ദമ്പതികള്‍ പങ്കാളികളെ കൈമാറുന്നതിലെ യാഥാർഥ്യം ഇതാണ്





ഒന്നിലധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി ജനുവരി ഒമ്പതിന് കോട്ടയം ജില്ലയിലെ 27 കാരി പരാതി നല്‍കി. ഭര്‍ത്താവിനെതിരെ പൊലീസ് എഫ്‌ഐആര്‍ റെജിസ്റ്റർ ചെയ്തു. സുഹൃത്തുക്കളായി എത്തുന്ന ദമ്പതികള്‍ സെക്സില്‍ ഏര്‍പെടാറുണ്ടെന്നും തന്നോടൊപ്പം ഉറങ്ങുന്ന അവിവാഹിതരായ പുരുഷന്മാരില്‍ നിന്ന് ഭര്‍ത്താവ് പണം സ്വീകരിച്ചതായും യുവതി പറഞ്ഞു. കൂട്ടബലാത്സംഗം, പ്രകൃതിവിരുദ്ധ സമ്പര്‍ക്കം, കൈക്കൂലി, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, സഹായിക്കല്‍, പ്രേരണ എന്നിവയ്ക്കാണ് ഭര്‍ത്താവിനും മറ്റ് എട്ട് പുരുഷന്മാര്‍ക്കുമെതിരെ എഫ്‌ഐആര്‍ റെജിസ്റ്റർ ചെയ്തത്.

കേരളത്തില്‍ ദമ്പതികള്‍ കൈമാറ്റം ചെയ്യുന്നത് ആധുനികവും അപകീര്‍ത്തികരവുമായി തോന്നാം, എന്നാല്‍ കോട്ടയം ജില്ലയിലെ കേസുകള്‍ പുതിയതല്ലെന്ന് മനുഷ്യാവകാശ അഭിഭാഷക സന്ധ്യ രാജു പറയുന്നു - ഇത് പ്രത്യേകം പരസ്യമായെന്ന് മാത്രം.

32 കാരനായ ഭര്‍ത്താവിന്റെ ലൈംഗികാഭിലാഷം ലൈംഗിക ബലപ്രയോഗമായി മാറിയപ്പോള്‍ ഭാര്യ തകര്‍ന്ന് പോയ സംഭവം പറയാം. ഇരുവരും പ്രണിച്ച് വിവാഹം കഴിച്ചവരാണ്. 2018-ല്‍ ദുബൈയിൽ നിന്ന് കുടുംബം കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ഏതാനും വര്‍ഷം ഭര്‍ത്താവ് ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്നു. തിരിച്ചെത്തിയ ഉടന്‍ 'പങ്കാളികളെ കൈമാറുന്നതിനെ' കുറിച്ച് ഭര്‍ത്താവ് പറഞ്ഞു. കുറഞ്ഞത് രണ്ട് വര്‍ഷമായി ഇതില്‍ ഏര്‍പെടാന്‍ നിര്‍ബന്ധിച്ചിരുന്നു. വീട്ടില്‍ കൊണ്ടുവന്നവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടില്ലെങ്കില്‍ തന്നെയും രണ്ട് കുട്ടികളെയും അക്രമിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞതായി സഹോദരന്‍ പറയുന്നു.

പൊലീസില്‍ പോകുന്നതിന് മുമ്പ് പരാതിക്കാരി യുട്യൂബില്‍ തിരഞ്ഞു. കാഴ്ചക്കാര്‍ക്ക് വിളിക്കാനും എന്തും പങ്കിടാനും കഴിയുന്ന ഒരു ടോക് ഷോ നടത്തുന്ന വ്‌ലോഗര്‍ ആര്‍ ജെ അല്‍ത്വാഫിനെ അവർ വിളിച്ചു. കോള്‍ റെകോര്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിനുമുമ്പ് അവള്‍ക്ക് ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് അല്‍ത്വാഫ് പറഞ്ഞു, എന്നാല്‍ അതിന്റെ വ്യാപ്തി അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അല്‍ത്വാഫുമായി തന്റെ അവസ്ഥയെക്കുറിച്ച് സ്ത്രീ തുറന്ന് സംസാരിച്ചു. നിരവധി ആളുകള്‍ ദമ്പതികള്‍ കൈമാറ്റത്തില്‍ ഏര്‍പെട്ടിട്ടുണ്ടെന്നും പുരുഷന്മാര്‍ തന്റെ ഭര്‍ത്താവിനെ എങ്ങനെ അതിന് സമ്മതിച്ചുവെന്ന് ചോദിക്കുന്നത് താന്‍ കേട്ടിട്ടുണ്ടെന്നും അവർ പറഞ്ഞെന്ന് ആര്‍ ജെ അല്‍ത്വാഫ് പറയുന്നു.

'ഇത് ദമ്പതികള്‍ കൈമാറ്റം ചെയ്യുന്ന കേസല്ല, ബലാത്സംഗക്കേസാണ്' കോട്ടയം ജില്ലാ പൊലീസ് മേധാവി ശില്‍പ ദ്യാവ്യാ വ്യക്തമാക്കി. ഇതുവരെ, പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേര്‍ക്കായി അന്വേഷണം നടത്തുകയുമാണ്. അവരില്‍ ഒരാള്‍ സഊദി അറേബ്യയിലേക്ക് രക്ഷപ്പെട്ടു. ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, ടെലെഗ്രാം എന്നിവയില്‍ കേസുമായി ബന്ധപ്പെട്ട 14 ഗ്രൂപുകളെ പൊലീസ് ട്രാക് ചെയ്യുന്നു, 'മീറ്റ് അപ് കേരള', 'കപിള്‍ മീറ്റ് കേരള' എന്നിങ്ങനെയാണ് പേരുകള്‍.

'പരാതിക്കാരിക്ക് കൗൻസിലിംഗ് ആവശ്യമുണ്ട്,' ചങ്ങനാശ്ശേരി ഡെപ്യൂടി പൊലീസ് സൂപ്രണ്ട് (ഡി എസ് പി) ആര്‍ ശ്രീകുമാര്‍ പറഞ്ഞു. 'കൗൻസിലിംഗിനായി. അവളെ വനിതാ സെലുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സഹോദരന്മാര്‍ക്കൊപ്പമാണ് അവളിപ്പോള്‍ കഴിയുന്നതെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

കടപ്പാട്: വന്ദനാ മേനോന്‍, ദ പ്രിന്റ് 


Keywords:  Thiruvananthapuram, Kerala, News, Kottayam, Couples, Complaint, Case, Police, Women, Marriage, Husband, Wife, Molestation, Top-Headlines, Investigates, Reality of couples exchanging partners in Kerala.



< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia