ഇടുക്കി: നേതൃത്വം ആവശ്യപ്പെട്ടാല്‍ സി.പി.എം ഇടുക്കി സെക്രട്ടറി സ്ഥാനത്തു നിന്നും രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് എം.എം. മണി പറഞ്ഞു. തനിക്കെതിരെയുള്ള കേസുകള്‍ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും എം.എം.മണി പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാനായി പാര്‍ട്ടി ഇടുക്കി ജില്ലാ ഓഫിസിലേക്കു പോകവേ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മണി.
വിവാദപ്രസംഗങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് എം.എം.മണി പാര്‍ട്ടി ഓഫിസിലെത്തുന്നത്. താന്‍ ഒരു ഒളിവിലും പോയിട്ടില്ല. സ്വന്തം വീട്ടില്‍ തന്നെയുണ്ടായിരുന്നു. നിങ്ങളിങ്ങനെ എല്ലാം ചോദിക്കുമെന്നുള്ളതുകൊണ്ടാണ് മാറിനിന്നതെന്നും മണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തൊടുപുഴ പ്രസംഗത്തില്‍ തനിക്കു തെറ്റു പറ്റിയെന്നു പാര്‍ട്ടി നേതൃത്വവും താനും സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ പേരില്‍ കേസെടുത്തതു യുഡിഎഫിന്റേയും പൊലീസിന്റേയും ഗൂഢാലോചനയാണ്.
വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയില്ലെന്നും, വിഎസിന്റ കാര്യം വിഎസിനോട് പൊയി ചോദിക്കുക എന്നായിരുന്നു മണിയുടെ മറുപടി. കള്ളക്കേസില്‍ കുടുക്കാനാണ് പരിപാടിയെങ്കില്‍ പതിനായിരക്കണക്കിന് ജനങ്ങളെ അണിനിരത്തി നേരിടും. പി.ടി.തോമസൊക്കെ നടക്കുകയാണ് മണീനെ തൂക്കാന്‍. ആദ്യം നോട്ടീസ് പാര്‍ട്ടി ഓഫിസില്‍ പതിപ്പിച്ചു. അതു ശരിയല്ലെന്നു തോന്നിയപ്പോള്‍ പിന്നീടു വീട്ടില്‍ കൊണ്ട് ഒട്ടിച്ചു.
പാര്‍ട്ടിക്കാരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ചിന്നക്കനാലില്‍ സിപിഐക്കെതിരെ പ്രസംഗിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സ്വന്തം പാര്‍ട്ടിയുടെ കാര്യം നോക്കിയാല്‍ മതി. സിപിഎമ്മിന്റെ കാര്യം നോക്കാന്‍ തങ്ങള്‍ക്കറിയാമെന്നും കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ മണി എന്നെ ഒരു വഴിക്കാക്കിയത് നിങ്ങളാണെന്നും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Keywords: Ready to Resign, M.M.Mani, Idukki, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.